Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരത്തിന്റെ ട്രോഫി ടൂർ നാളെ ആരംഭിക്കും 

December 20, 2023

Gulf_Malayalam_News

December 20, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ : ഖത്തറിൽ എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരത്തിന് 23 ദിവസങ്ങൾ മാത്രം അവശേഷിക്കെ, ഏഷ്യൻ ട്രോഫി ടൂറിന് നാളെ (ഡിസംബർ 21) തുടക്കമാവും. കാൽപന്ത് കളിയെ സ്നേഹിക്കുന്നവർക്ക് ഏഷ്യൻ കപ്പ് ട്രോഫിയും മത്സരത്തിന്റെ ഔദ്യോഗിക മാസ്‌കോട്ടും നേരിൽ കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഡിസംബർ 21 മുതൽ 31 വരെ ആരാധകരുമായി ഇടപഴകുന്നതിനായി ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലും ട്രോഫിയുടെ പ്രദർശനമുണ്ടാകുമെന്ന് ടൂർണമെന്റിന്റെ പ്രാദേശിക സംഘാടക സമിതി (LOC) അറിയിച്ചു. 

മാൾ ഓഫ് ഖത്തർ, ദോഹ സിറ്റി സെന്റർ മാൾ എന്നിവിടങ്ങളിലാണ് ട്രോഫി പ്രദർശിപ്പിക്കുക. സൗദിയിൽ ബൊളിവാർഡ് റിയാദ് സിറ്റി, മാൾ ഓഫ് ദഹ്‌റാൻ എന്നിവിടങ്ങളിലാണ് ട്രോഫി ഉണ്ടാവുക. യുഎഇയിൽ ഗ്ലോബൽ വില്ലേജ് ദുബായിലും, അബുദാബിയിലെ റീം മാളിലും പ്രദർശനമുണ്ടാകും. ഈ സ്ഥലങ്ങളിലെല്ലാം ബൂത്തുകളിലാണ് ട്രോഫി ഉണ്ടാവുക. കൂടാതെ, ടൂർണമെന്റിനെക്കുറിച്ച് കൂടുതലറിയാനും ട്രോഫിയുമായും ഔദ്യോഗിക മാസ്‌കോട്ട് ചിഹ്നവുമായും ഫോട്ടോകൾ എടുക്കാനും ആരാധകരെ അനുവദിക്കും.

ബൂത്ത് സന്ദർശിക്കുന്ന ആരാധകർക്ക് എക്‌സ്‌ക്ലൂസീവ് ടൂർണമെന്റ് മെമ്മോറബിലിയ അവാർഡ് നേടുന്നതിന് വിവിധ ആവേശകരമായ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയും. 

1988 നും 2011നും ശേഷം ഇത് മൂന്നാം തവണയാണ് എഎഫ്‌സി ഏഷ്യന്‍ കപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് ടൂര്‍ണമെന്റ്. ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങള്‍ നടക്കും. ടൂര്‍ണമെന്റിന്റെ മൂന്നാം ഘട്ട ടിക്കറ്റ് വില്‍പ്പന ഇന്ന് (ഡിസംബർ 20) ആരംഭിച്ചു. എഎഫ്‌സിയുടെ ഔദ്യോഗിക ടിക്കറ്റിംഗ് വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. QR 25 മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News