Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എഎഫ്‌സി ഏഷ്യന്‍ കപ്പ്: അനധികൃത മാർഗങ്ങളിൽ ടിക്കറ്റുകൾ വാങ്ങരുതെന്ന് മുന്നറിയിപ്പ്

October 10, 2023

news_malayalam_afc_asian_cup_updates

October 10, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തര്‍ ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് (ചൊവ്വാഴ്ച്ച) മുതല്‍. വിവിധ പാക്കേജുകള്‍ ഉള്‍പ്പെടുന്ന ടിക്കറ്റുകള്‍ക്ക് 25 റിയാൽ മുതലാണ് നിരക്ക്. സിംഗിള്‍ മാച്ച് ടിക്കറ്റ്, ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിലെ പ്രിയപ്പെട്ട ടീം പാക്കേജുകള്‍, ഗ്രൂപ്പ് ഘട്ടങ്ങള്‍, മറ്റ് ഓപ്ഷനുകള്‍ അടങ്ങുന്നവയാണ് പാക്കേജുകള്‍. ഘട്ടം ഘട്ടമായാണ് ടിക്കറ്റുകള്‍ പുറത്തിറക്കുക. 

ഏഷ്യൻ കപ്പ് മാച്ച് ടിക്കറ്റുകൾ അനധികൃത വിൽപ്പന ചാനലുകൾ വഴി വാങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എ.എഫ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയല്ലാതെ മറ്റൊരു വെബ്‌സൈറ്റും ടൂർണമെന്റിനുള്ള ടിക്കറ്റുകൾ വിൽക്കില്ല. ടിക്കറ്റ് ബ്രോക്കർമാർ, ഇന്റർനെറ്റ് ലേലങ്ങൾ, ഇന്റർനെറ്റ് ടിക്കറ്റ് ഏജന്റുമാർ അല്ലെങ്കിൽ മറ്റ് അനൗദ്യോഗിക ടിക്കറ്റ് എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ അനധികൃത വിൽപ്പന ചാനലുകൾ വഴി വാങ്ങിയ ടിക്കറ്റുകൾ  സാധുതയുള്ളതല്ല. ഇത്തരം ടിക്കറ്റുകൾ അറിയിപ്പ് കൂടാതെ ഏത് സമയത്തും റദ്ദാക്കലിന് വിധേയമാക്കും. 

സംഘാടക സമിതിയുടെ https://asiancup2023.qa/en എന്ന വെബ്‌സൈറ്റിലൂടെയും എഎഫ്‌സിയുടെ https://www.theafc.com/en/national/afc_asian_cup/home.ftml എന്ന വെബ്‌സൈറ്റിലൂടെയും ടിക്കറ്റുകള്‍ ലഭ്യമാകും. 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് ടൂര്‍ണമെന്റ്. ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലെ 24 ടീമുകള്‍ പങ്കെടുക്കും. ഏഴ് ലോകകപ്പ് വേദികളില്‍ ഉള്‍പ്പെടെ ഒന്‍പത് സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങളാണ് നടക്കുക.

അതേസമയം, ഇന്ന് മുതൽ ആരംഭിക്കുന്ന എ.എഫ്.സി ടിക്കറ്റ് വിൽപ്പന ഇതുവരെ ആരംഭിച്ചിട്ടില്ല. ഫുട്ബോൾ ആരാധകരെല്ലാം വെബ്സൈറ്റ് തുറക്കാൻ കാത്തിരിക്കുകയാണ്. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News