Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പ് ടിക്കറ്റുകളുടെ റീസെയിൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു 

January 08, 2024

news_malayalam_sports_news_updates

January 08, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് ടൂർണമെന്റിന്റെ ടിക്കറ്റ് റീസെയിൽ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി അധികൃതർ പ്രഖ്യാപിച്ചു. അനധികൃത ചാനലുകൾ വഴി വാങ്ങിയ ടിക്കറ്റുകൾ റീസെയിൽ പ്ലാറ്റ്‌ഫോമിൽ സാധുതയുള്ളതല്ലെന്നും, എ.എഫ്.സി  ഏഷ്യൻ കപ്പിന്റെ എല്ലാ മത്സര ടിക്കറ്റുകളും ഡിജിറ്റലാണെന്നും അധികൃതർ വ്യക്തമാക്കി. സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിന് ഹയ്യ കാർഡ് നിർബന്ധമില്ല.

ടിക്കറ്റുകൾ റീസെയിൽ ചെയ്യേണ്ട രീതി: 

1) എ.എഫ്.സി ഏഷ്യൻ കപ്പ് വെബ്സൈറ്റിലെ (https://tickets.qfa.qa/afc2023/accountLogin.html) "ലോഗിൻ" പേജിൽ നിങ്ങളുടെ ഇമെയിലും പാസ്സ്‌വേർഡും നൽകി സൈൻ ഇൻ ക്ലിക്ക് ചെയ്യുക

2) "മൈ ഓർഡേഴ്‌സ്" ഓപ്ഷൻ ക്ലിക്ക് ചെയ്യുക

3) റീസെയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ടിക്കറ്റ് അടങ്ങിയ ഓർഡർ ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കുക

4) "റിലീസ് യുവർ സീറ്റ് " എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

5) അവസാനമായി സ്‌ക്രീനിൽ വരുന്ന പോപ്പ്-അപ്പിലെ സന്ദേശം അംഗീകരിക്കുകയാണെങ്കിൽ, "ആക്സെപ്റ്റ് ദി എബോവ് ടു റിലീസ് മൈ സീറ്റ്" ക്ലിക്ക് ചെയ്യുക.

6) ടിക്കറ്റ് റീസെയിൽ ചെയ്‌തതായി നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇമെയിൽ ലഭിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News