Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പ്: ചൈ​ന-തജികിസ്താൻ, സിറിയ-ഉസ്ബെക്കിസ്ഥാൻ മത്സരങ്ങൾ സമനിലയിൽ 

January 14, 2024

news_malayalam_afc_asian_cup_updates

January 14, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോ​ഹ: എ.എഫ്.സി ഏ​ഷ്യ​ൻ ക​പ്പ് മത്സരത്തിൽ ചൈ​ന​യും ത​ജി​കി​സ്താ​നും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​ നിലനിർത്തി. അ​ബ്ദു​ല്ല ബി​ൻ ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ ​ഇന്നലെ വൈകുന്നേരം 5:30ന് (ശ​നി​യാ​ഴ്ച) ന​ട​ന്ന ഗ്രൂ​പ്പ് ‘ബി’​ മത്സരത്തിലാണ് ഇരുടീമുകളും സമനില ഉറപ്പിച്ചത്. ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. എന്നാൽ 82-ാം മിനിറ്റിൽ ചൈന ഗോൾ അടിച്ചെങ്കിലും VAR അവലോകനത്തിന് (വീഡിയോ അസിസ്റ്റന്റ് റഫറി) ശേഷം ഗോൾ പിൻവലിച്ചു. ഇതോടെ 99 മിനിറ്റിൽ (90+9) ഇരു രാജ്യങ്ങളും ഗോളൊന്നും നേടാതെ (0-0) മത്സരം അവസാനിച്ചു. എ.എഫ്.സി ടൂർണമെന്റിലെ തജിക്കിസ്ഥാന്റെ ആദ്യ മത്സരമായിരുന്നു ഇത്. 

അതേസമയം, ഉസ്ബെക്കിസ്ഥാനും സിറിയയും തമ്മിലുള്ള മത്സരവും ഗോ​ൾ​ര​ഹി​ത സ​മ​നി​ലയിൽ അവസാനിച്ചു. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ (അൽ-സദ്ദ് സ്റ്റേഡിയം) ഇന്നലെ രാത്രി 8:30നായിരുന്നു മത്സരം.  90 മിനിറ്റ് നീണ്ട മത്സരത്തിന് പുറമെ 5 മിനിറ്റ് അധിക സമയവും നൽകിയ മത്സരത്തിൽ ടീമുകൾക്ക് ഗോളുകൾ നേടാനായിരുന്നില്ല. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News