Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ ഔദ്യോഗിക ചിഹ്നം ഡിസംബര്‍ ഒന്നിന് അനാച്ഛാദനം ചെയ്യും

November 29, 2023

news_malayalam_sports_news_updates

November 29, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ അനാച്ഛാദനം ഡിസംബര്‍ 1ന് നടക്കും.  വെള്ളിയാഴ്ച വൈകിട്ട് 6.30ന് ബറാഹത്ത് മിഷെറിഫിലാണ് ചടങ്ങ്. പ്രവേശനം സൗജന്യമാണ്. 

എഎഫ്‌സി ടൂര്‍ണമെന്റിന്റെ സുപ്രധാന നാഴികക്കല്ലാണ് ഔദ്യോഗിക ചിഹ്നത്തിന്റെ അനാച്ഛാദനമെന്ന് എഎഫ്‌സിയുടെ പ്രദേശിക സംഘാടക സമിതി മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹസന്‍ അല്‍ കുവാരി പറഞ്ഞു. 

1988 നും 2011നും ശേഷം ഇത് മൂന്നാം തവണയാണ് എഎഫ്‌സി ഏഷ്യന്‍ കപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് ടൂര്‍ണമെന്റ്. ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങള്‍ നടക്കും. ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ട ടിക്കറ്റ് വില്‍പ്പന തുടരുകയാണ്. എഎഫ്‌സിയുടെ ഔദ്യോഗിക ടിക്കറ്റിംഗ് വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. QR 25 മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News