Breaking News
സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  |
ഫലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത വെർമോണ്ടുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു

November 28, 2023

News_Qatar_Malayalam

November 28, 2023

ന്യൂസ്‌റൂം ഡെസ്ക് 

വാഷിംഗ്‌ടൺ: വെർമോണ്ടിലെ ബർലിംഗ്ടണിൽ ഫലസ്തീൻ വംശജരായ മൂന്ന് കോളേജ് വിദ്യാർത്ഥികളെ വെടിവെച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസ്. ജേസൺ ജെ. ഈറ്റൺ (48) എന്ന വെർമോണ്ടുകാരനാണ് അറസ്റ്റിലായത്. 20 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

വെർമോണ്ടിൽ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ട്. ഹിസാം അവർത്ഥാനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇവരിൽ രണ്ട് പേർ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. ശനിയാഴ്ച (നവംബർ 25) വൈകിട്ടാണ് ആക്രമണമുണ്ടായത്. 

പ്രതി ഈറ്റൺ തന്റെ അപ്പാർട്ട്മെന്റിന് പുറത്ത് മൂന്ന് വിദ്യാർത്ഥികളെ സമീപിക്കുകയായിരുന്നു. തുടർന്ന് തന്റെ കൈവശമുണ്ടായ പിസ്റ്റൾ വലിച്ചെടുത്ത് വെടിയുതിർക്കുകയും പിന്നീട് സംഭവസ്ഥലത്ത് നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. നാല് തവണ ഇയാൾ വെടിയുതിർത്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് അപ്പാർട്ട്‌മെന്റിൽ നടത്തിയ പരിശോധനയിൽ ഒരു കൈത്തോക്ക്, കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ, .22 കാലിബർ റൈഫിൾ, രണ്ട് തോക്കുകൾ എന്നിവ കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. വെടിവെപ്പിന് ഉപയോഗിച്ച തോക്ക് ഏതാനും മാസങ്ങൾക്ക് മുമ്പാണ് പ്രതി നിയമപരമായി സ്വന്തമാക്കിയതെന്നും പോലീസ് കൂട്ടിച്ചേർത്തു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News