February 24, 2024
February 24, 2024
ദുബായ്: ദുബായില്‍ അഞ്ചു വയസ്സുകാരി വാഹനാപകടത്തില്‍ മരിച്ചു. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരികെ വരുന്നതിനിടെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. പത്തനംതിട്ട, അടൂര്‍ മണക്കാല സ്വദേശി നയോമി ജോബിനാണ് മരിച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ കെ.ജി വണ്‍ വിദ്യാര്‍ത്ഥിനിയാണ്.
ഇന്നലെ (വെള്ളിയാഴ്ച) ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലെ താമസസ്ഥലത്തേക്ക് വരുന്ന വഴി റാശിദിയയില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ദുബായ് പൊലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകളാണ്. നയോമിയുടെ ഇരട്ടസഹോദരന്‍ നീതിന്‍ ജോബിനും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. മറ്റൊരു സഹോദരി: നോവ ജോയ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F