Breaking News
യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത | 'ഞാൻ ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ല'; വീണ്ടും വിവാദ പരാമർശവുമായി മോദി | ഖത്തർ ഇന്ത്യന്‍ എംബസിയുടെ 'മീറ്റ് ദി അംബാസഡർ' മെയ് 2ന്  | കുവൈത്തില്‍ നഴ്സിംഗ് ജീവനക്കാര്‍ക്കുള്ള അലവന്‍സില്‍ ഭേദഗതി വരുത്തി | ഗസയിലെ മനുഷ്യക്കുരുതിക്കെതിരെ യു.എസ് സർവകലാശാലകളിൽ പ്രക്ഷോഭം രൂക്ഷമാകുന്നു  | ഗസയിൽ തടവിലാക്കിയ രണ്ട് ഇസ്രയേലികളുടെ വീഡിയോ കൂടി ഹമാസ് പുറത്തുവിട്ടു | ഷാര്‍ജയില്‍ പൊതുസ്ഥലത്ത് കടുവയെ കണ്ടെന്ന് അഭ്യൂഹം: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ് | കുവൈത്തിൽ നേരിയ ഭൂചലനം | തായിഫിൽ ഒഴുക്കില്‍ പെട്ട് സൗദി പൗരൻ മരിച്ചു; ഒരാളെ കാണാതായി | ഗസയിൽ നിന്നുള്ള ഇരുപത്തിമൂന്നാമത്തെ സംഘവും ചികിത്സയ്ക്കായി ഖത്തറിലെത്തി |
അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി

March 28, 2024

news_malayalam_madani_health_updates

March 28, 2024

ന്യൂസ്‌റൂം ഡെസ്ക്

കൊച്ചി- പിഡിപി നേതാവ് അബ്ദുന്നാസർ മഅദ്നി അതീവ ഗുരുതരാവസ്ഥയിൽ. നിലവിൽ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഅദ്നിയെ വെൻ്റിലേറ്ററിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ഇന്ന് (വ്യാഴം) പുലർച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ബി.പി. ക്രമാതീതമായി വര്‍ദ്ധിക്കുകയും, ഓക്‌സിജന്റെ അളവ് പെട്ടെന്ന് താഴുകയും ചെയ്തു. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലാണ് മഅ്ദനിയുടെ ചിക്തിസ നടക്കുന്നത്. കഴിഞ്ഞ മാസമാണ് ചികിത്സയ്ക്കായി മഅദ്നിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഅ്ദനിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ട്രസ്റ്റ് അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറപ്പെടുവിക്കുമെന്നും സൂചന നല്‍കുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News