Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എഎഫ്‌സി ഏഷ്യന്‍ കപ്പ്; ഖത്തറില്‍ 900 കര്‍വ ബസുകള്‍ സര്‍വീസ് നടത്തും

December 21, 2023

Malayalam_News_Qatar

December 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിനോടനുബന്ധിച്ച് 900 കര്‍വ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍വീസുകള്‍ കൃത്യമായി ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കി. 50 ശതമാനം ഇലക്ട്രിക് ബസുകളാണ് സര്‍വീസ് നടത്തുക. 54-ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ പരിശീലനം ലഭിച്ച ആയിരം ഡ്രൈവര്‍മാരും 500 സപ്പോര്‍ട്ടിംഗ് സ്റ്റാഫും അടങ്ങുന്ന ടീമാണ് സര്‍വീസിനുള്ളത്. 

അല്‍ ബൈത്ത്, അല്‍ ജനൂബ്, അല്‍ തുമാമ, അബ്ദുള്‍ ബിന്‍ ഖലീഫ എന്നിവിടങ്ങളിലെ പ്രധാന സ്റ്റേഡിയങ്ങളിലേക്ക് മെട്രോ ഷട്ടില്‍ സര്‍വീസുകളും ലുസൈല്‍ സ്‌റ്റേഡിയിത്തില്‍ പാര്‍ക്ക് ആന്‍ഡ് റൈഡ് ഓപ്ഷനുകളും സജ്ജീകരിക്കും. ടൂര്‍ണമെന്റിന് എത്തുന്നവര്‍ക്ക് തടസ്സമില്ലാത്ത യാത്ര അനുഭവം നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് കര്‍വ സിഇഒ ഫഹദ് സാദ് അല്‍ ഖഹ്താനി പറഞ്ഞു. വിവിഐപികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും തടസ്സമില്ലാത്തതും പ്രീമിയം അനുഭവങ്ങള്‍ ഉറപ്പാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മൊവാസലാത്ത് അധികൃതര്‍ അറിയിച്ചു

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News