Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
റാസല്‍ഖൈമയില്‍ ദേശീയ ദിനത്തോടനുബന്ധിച്ച്  പൊതു പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

November 27, 2023

Malayalam_Gulf_News

November 27, 2023

ന്യൂസ്‌റൂം ബ്യുറോ

റാസല്‍ഖൈമ: 52-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി റാസല്‍ഖൈമയിലെ പൊതു പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡിസംബര്‍ മാസം വരെയുള്ള പിഴകളിലാണ് റാസല്‍ഖൈമ പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇളവുകള്‍ പ്രഖ്യാപിച്ചത്. എമിറേറ്റില്‍ ബോധവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതും ഉത്തരവാദിത്വം വളര്‍ത്തുന്നതും ലക്ഷ്യമിട്ടാണ് നടപടി. 

ദേശീയ ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സന്തോഷം കൊണ്ടുവരുന്നതിനും നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകള്‍ തീര്‍പ്പാക്കാന്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പിഴയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതെന്ന് റാസല്‍ഖൈമ പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ ഖാലിദ് ഫദല്‍ അല്‍ അലി പറഞ്ഞു. 

ഉമ്മുല്‍ ഖുവൈന്‍ പോലീസും ട്രാഫിക് പിഴകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2023 നവംബര്‍ 1 വരെയുള്ള ഫൈനുകളില്‍ 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 1നും 2024 ജനുവരി 7നും ഇടയില്‍ പിഴ അടയ്ക്കുന്നവര്‍ക്ക് ഇളവ് ലഭിക്കും.

അതേസമയം യൂണിയന്‍ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ക്രമരഹിത ഒത്തുചേരലിനും മാര്‍ച്ചിനും അബുദാബി പോലീസ് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയുടെ പതാകയോ യൂണിയന്‍ ദിനവുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ പതാകകളോ പോസ്റ്ററുകളോ ഡെക്കറേഷനുകളോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് കടകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News