Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായിൽ 28 പ്രദേശങ്ങൾക്ക്​ ഇനി മുതൽ പുതിയ പേരുകൾ 

January 15, 2024

news_malayalam_development_updates_in_uae

January 15, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ് : ദുബായിൽ 28 പ്ര​ദേ​ശ​ങ്ങ​ൾ​ക്ക്​ പു​തി​യ പേ​ര്​ ന​ൽ​കിയതായി ദുബായ് ലാ​ൻ​ഡ്​ ഡി​പ്പാ​ർ​ട്​​മെന്റ് അറിയിച്ചു. പു​തു​താ​യി വി​ക​സി​ക്കു​ന്ന​തും നേ​ര​ത്തെ​യു​ള്ള​തു​മാ​യ സ്ഥ​ല​ങ്ങ​ൾ അ​ട​ക്കം സു​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണ്​ പു​തു​ക്കി​യ​ത്. 

ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്​ മേ​ഖ​ല ഇനി മുതൽ ‘ബു​ർ​ജ്​ ഖ​ലീ​ഫ’ എ​ന്ന​റി​യ​പ്പെ​ടും. അ​പ്പാ​ർ​ട്മെ​ന്റു​ക​ളും ഓ​ഫി​സു​ക​ളും ഹോ​ട്ട​ലു​ക​ളും അ​ട​ക്ക​മു​ള്ള നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. ഡൗ​ൺ​ടൗ​ൺ, ബി​സി​ന​സ്​ ബേ, ​ജെ.​എ​ൽ.​ടി, ദുബായ് മ​റീ​ന എ​ന്നി​വ​യ​ട​ക്കമുള്ള ഇ​വി​ടം നി​ക്ഷേ​പ​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഇ​ട​യി​ൽ പ്ര​ശ​സ്ത​മാ​ണ്. സ്വ​ദേ​ശി​ക​ൾ​ക്ക്​ താ​മ​സ​ത്തി​ന്​ വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന പ്ര​ദേ​ശ​ത്തി​ന്​ ‘മ​ദീ​ന​ത്​ ല​ത്വീ​ഫ’ (മുമ്പ് ഇ​സ്​​ലാ​ൽ) എ​ന്ന പേര് ന​ൽ​കും. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്റെ മാ​താ​വ്​ ശൈ​ഖ ല​ത്വീ​ഫ ബി​ൻ​ത്​ ഹം​ദാ​ൻ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്​​യാ​ന്റെ പേ​രാ​ണ്​ പ്ര​ദേ​ശ​ത്തി​ന്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ യു.എ.ഇ പൗ​ര​ന്മാ​ർ​ക്ക്​ 3,500 പ്ലോ​ട്ടു​ക​ളും 2,300 താ​മ​സ​യോ​ഗ്യ​മാ​യ വീ​ടു​ക​ളു​മാ​ണ്​ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. 

പേ​രു​മാ​റ്റ​മു​ണ്ടാ​യ മറ്റ് സ്ഥ​ല​ങ്ങ​ൾ:

അ​ൽ ത്വാ​യ് (മുമ്പ് അ​ൽ ഖ​വാ​നീ​ജ്​-3), അ​ൽ ഥ​നി​യ സെ​ക്ക​ൻ​ഡ്​​ (മുമ്പ് അ​ൽ മ​ദ്​​മാ​ർ), മ​ദീ​ന​ത്​ ദുബായ് അ​ൽ മ​ലാ​ഹി​യ (മുമ്പ് അ​ൽ മി​നാ), അ​ൽ​ഥ​നി​യ ഫ​സ്റ്റ് (മുമ്പ് അ​ൽ സ​ഫൂ​ഹ്​), അ​ൽ സൂ​ഖ്​ അ​ൽ ക​ബീ​ർ (മുമ്പ് അ​ൽ സൂ​ഖ്​ അ​ൽ ക​ബീ​ർ ദുബായ്), സെ​യ്​​ഹ്​ ശു​ഐ​ബ്​-2 (മുമ്പ് ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി ഫ​സ്റ്റ്), സെ​യ്​​ഹ്​ ശു​ഐ​ബ്​-3 (മുമ്പ് ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി സെ​ക്ക​ൻ​ഡ്), സെ​യ്​​ഹ്​ ശു​ഐ​ബ്​-4 (മുമ്പ് ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി തേ​ഡ്), അ​ൽ​ഥ​നി​യ ഫി​ഫ്​​ത് (മുമ്പ് എ​മി​റേ​റ്റ്​​സ്​ ഹി​ൽ​സ്​ ഫ​സ്റ്റ്), അ​ൽ​ഥ​നി​യ തേ​ർ​ഡ്(​മുമ്പ് എ​മി​റേ​റ്റ്​​സ്​ ഹി​ൽ​സ്​​ സെ​ക്ക​ൻ​ഡ്), അ​ൽ​ഥ​നി​യ ഫോ​ർ​ത്ത്​ (മുമ്പ് എ​മി​റേ​റ്റ്​​സ്​ ഹി​ൽ​സ്​ തേ​ർ​ഡ്), അ​ൽ ഖീ​റാ​ൻ (മുമ്പ് ഫെ​സ്റ്റി​വ​ൽ സി​റ്റി സെ​ക്ക​ൻ​ഡ്), അ​ൽ ഹി​ബി​യ്യ ഫി​ഫ്​​ത്ത് (മുമ്പ് ഗോ​ൾ​ഫ്​ ക്ല​ബ്), ജ​ബ​ൽ അ​ലി ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഫ​സ്റ്റ്(മുമ്പ് ​ജ​ബ​ൽ അ​ലി ഇ​ൻ​ഡ​സ്​​ട്രി​യ​ൽ), ജ​ബ​ൽ അ​ലി ഫ​സ്റ്റ്(​മുമ്പ് ജ​ബ​ൽ അ​ലി വി​ല്ലേ​ജ്​), അ​ൽ ബ​ർ​ഷ സൗ​ത്ത്​ ഫ​സ്റ്റ് (മുമ്പ് ജു​മൈ​റ വി​ല്ലേ​ജ്​ ഫ​സ്റ്റ്), അ​ൽ ബ​ർ​ഷ സൗ​ത്ത്​ ഫി​ഫ്​​ത്ത് (മുമ്പ് ജു​മൈ​റ വി​ല്ലേ​ജ്​ സെ​ക്ക​ൻ​ഡ്), അ​ൽ ഹി​ബ്​​യ ഫ​സ്റ്റ്(​മുമ്പ് മോ​ട്ടോ​ർ സി​റ്റി), വാ​ദി അ​ൽ സ​ഫ-6 (മുമ്പ് റേ​ഞ്ച​സ്), അ​ൽ ഹി​ബ്​​യ ഫോ​ർ​ത്ത് (മുമ്പ് സ്​​പോ​ർ​ട്​​സ്​ സി​റ്റി), അ​ൽ ഹി​ബ്​​യ സെ​ക്ക​ൻ​ഡ്​ (മുമ്പ് സ്​​പോ​ർ​ട്​​സ്​ സി​റ്റി ഫ​സ്റ്റ്), മ​ദീ​ന​ത്​ ഹി​ന്ദ്​-1 (മുമ്പ് ഉ​മ്മു ന​ഹ​ദ്​-1), മ​ദീ​ന​ത്​ ഹി​ന്ദ്​-2 (മുമ്പ് ഉ​മ്മു ന​ഹ​ദ്​-2), മ​ദീ​ന​ത്​ ഹി​ന്ദ്​-3 (മുമ്പ് ഉ​മ്മു ന​ഹ​ദ്​-3), മ​ദീ​ന​ത്​ ഹി​ന്ദ്​-4 (മുമ്പ് ഉ​മ്മു ന​ഹ​ദ്​-4, അ​ൽ യു​ഫ്​​റ-2, അ​ൽ യു​ഫ്​​റ-3), ഗ​ബീ​ർ അ​ൽ ത​യ്​​ർ (മുമ്പ് അ​ൽ ഗോ​സ്​ സെ​ക്ക​ൻ​ഡ്).  

പേ​രു​മാ​റ്റം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും എ​പ്പോ​ഴാ​ണ്​ ന​ട​പ്പി​ലാ​വു​ക​യെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടി​ല്ല. പദ്ധതിയുടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ൽ ഖ​വാ​നീ​ജ് 2 ഏ​രി​യ​യി​ലെ റോ​ഡു​ക​ൾ​ക്ക് പ്രാ​ദേ​ശി​ക മ​ര​ങ്ങ​ളു​ടെ​യും പൂ​ക്ക​ളു​ടെ​യും പേ​രു​ക​ൾ ന​ൽ​കിയിരുന്നു. പ്രാ​ദേ​ശി​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ വൃ​ക്ഷ​മെ​ന്ന നി​ല​യി​ലാ​ണ്​ അ​ൽ ഗാ​ഫ് സ്ട്രീ​റ്റി​ന് പേ​ര് ല​ഭി​ച്ച​ത്. അ​തു​പോ​ലെ മ​റ്റ് തെ​രു​വു​ക​ൾ​ക്ക് അ​ൽ സി​ദ്ർ, ബാ​സി​ൽ, അ​ൽ ഫാ​ഗി, അ​ൽ സ​മ​ർ, അ​ൽ ശാ​രി​ഷ് എ​ന്നി​ങ്ങ​നെയും പേ​രു​ക​ൾ ല​ഭി​ച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News