Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ ഓട്ടിസം ബാധിച്ച 18 വയസുള്ള മലയാളി വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

February 18, 2024

news_malayalam_missing_case_updates

February 18, 2024

ന്യൂസ്‌റൂം ഡെസ്ക്

ഷാർജ: ഷാർജയിൽ ഓട്ടിസം ബാധിച്ച 18 വയസുകാരനായ ഫെലിക്‌സ് ജെബിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ഇന്നലെ (ശനിയാഴ്ച) ഷാർജ സിറ്റി സെൻ്ററിന് പിന്നിൽ രാത്രി 8:45-നാണ് ഫെലിക്സിനെ അവസാനമായി കണ്ടത്. പച്ച പുൾ ഓവറും പച്ച ഷോർട്ട്സും ചുവന്ന ടീ ഷർട്ടുമാണ് കുട്ടി ധരിച്ചിരുന്നത്.

"വാരാന്ത്യത്തിൽ അമ്മയ്ക്കും സഹോദരിക്കുമൊപ്പം സിറ്റി സെൻ്ററിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ ഫെലിക്സ് ഓടിപ്പോവുകയായിരുന്നു. അവന് ഓട്ടിസം ഉണ്ട്. ഞങ്ങൾക്ക് അവനെക്കുറിച്ച് ആശങ്കയുണ്ട്. ഇന്നലെ രാത്രി മുതൽ സിറ്റി സെൻ്റർ പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫെലിക്സിനെ കണ്ടെത്താനായില്ല. അവനെ ഉടൻ കണ്ടെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിവരം ലഭിച്ചാൽ അറിയിക്കണം," - കുട്ടിയുടെ പിതാവ് ഖലീജ് ടൈംസിനോട് പറഞ്ഞു.

കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിലോ, +971 506740206 (പിതാവ്: ജെബി തോമസ്) എന്ന നമ്പറിലോ, +971 507265391 (മാതാവ്: ബിന്ദു ജെബി) എന്ന നമ്പറിലോ വിവരം അറിയിക്കണം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News