Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ഫിത്വർ സകാത്തിന് ഒരാള്‍ക്ക് 15 റിയാല്‍

March 18, 2024

news_malayalam_awqaf_ministry_updates

March 18, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ വിശുദ്ധ റമദാനില്‍ ഈദുല്‍ ഫിത്വറിന് മുമ്പ് നൽകേണ്ട സകാത്ത് തുക കൃത്യ സമയത്ത് തന്നെ നൽകണമെന്ന് എന്‍ഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമികക്കാര്യ മന്ത്രാലയത്തിലെ സകാത്ത് കാര്യ വകുപ്പ് അറിയിച്ചു. 15 ഖത്തര്‍ റിയാലാണ് ഒരാള്‍ സകാത്ത് തുകയായി നല്‍കേണ്ടത്. വ്യക്തികള്‍ തങ്ങളുടെയും ആശ്രിതരുടെയും സകാത്ത് തുക പെരുന്നാൾ നമസ്കാരത്തിന് മുമ്പ്  തന്നെ നല്‍കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഫിത്വറൽ സകാത്ത് നിര്‍ബന്ധമാണ്.

സകാത്ത് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്തുടനീളമുള്ള 31 കളക്ഷന്‍ പോയിന്റുകള്‍ പ്രയോജനപ്പെടുത്താമെന്ന് ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന് കീഴിലെ സകാത്ത് വിഭാഗം അറിയിച്ചു. രാജ്യത്ത് ഉടനീളമുള്ള സകാത്ത് കാര്യ വകുപ്പിന്റെ ഓഫീസുകള്‍ വഴിയോ വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ സകാത്ത് നല്‍കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News