Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ 100 പുതിയ ഖുർആൻ പഠന ക്ലാസുകൾ കൂടി ആരംഭിക്കുന്നു

March 02, 2024

news_malayalam_awqaf_ministry_updates

March 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ 100 ഖുർആൻ പഠന ക്ലാസുകൾ കൂടി ആരംഭിക്കാനൊരുങ്ങി ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം. ഞായർ മുതൽ വ്യാഴം വരെ വൈകിട്ടാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. 1,200 വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ ക്ലാസുകൾ സജ്ജമാണെന്ന് മന്ത്രാലയത്തിലെ റിലീജിയസ് കോൾ ആൻഡ് ഗൈഡൻസ് വകുപ്പ് അറിയിച്ചു. 

രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 138 ഖുർആൻ പഠന കേന്ദ്രങ്ങളിലായി 16,000-ത്തിലധികം പുരുഷ വിദ്യാർഥികളാണ് ചേർന്നത്. സ്ത്രീകൾക്ക് മന്ത്രാലയത്തിൻ്റെ പൂർണ്ണ മേൽനോട്ടത്തിലുള്ള 27 സ്വകാര്യ കേന്ദ്രങ്ങളും, കോൾ ആൻഡ് റിലീജിയസ് ഗൈഡൻസ് വകുപ്പുമായി സഹകരിച്ച് 28 കേന്ദ്രങ്ങളും ഉൾപ്പെടെ 55 ഖുർആൻ സെൻ്ററുകളാണുള്ളത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News