Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇൻസൈറ്റ് ഖത്തർ ദോഹയിൽ സംഘടിപ്പിച്ച ഹൈസെക്ക് സ്റ്റുഡന്റ്സ് സമ്മിറ്റ് ശ്രദ്ധേയമായി

September 10, 2023

Qatar_News_Malayalam

September 10, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ വിദ്യാർത്ഥി ഘടകമായ ഇൻസൈറ്റ് ഖത്തർ ദോഹയിൽ സംഘടിപ്പിച്ച ഹൈസെക്ക് സ്റ്റുഡന്റ്സ് സമ്മിറ്റ് ശ്രദ്ധേയമായി. രജിസ്റ്റർ ചെയ്ത ഇരുന്നോറോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
 
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് കെ.എൻ സുലൈമാൻ മദനി സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. മൂല്യബോധമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ ഇൻസൈറ്റ് ഖത്തർ വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
പ്രഗത്ഭ ട്രെയിനർമാരായ അബ്ദുൽ ജലീൽ വയനാട്, അഷ്‌ഹദ് ഫൈസി, അബ്ദുൽ കരീം ആക്കോട് തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.
 
സഹർ ഷമീമിന്റെ ഖിറാഅത്തോടെ ആരംഭിച്ച സമ്മിറ്റിൽ സിനാൻ നസീർ, വഫ അബ്ദുല്ലത്തീഫ്, യുസ്‌ന അബ്ദുല്ല എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
 
ഭാരവാഹികളായ ഫതീൻ ഫാരിസ്, ആസിം നവീദ്, അൽതാഫ് അലി, അമ്മാർ അസ്‌ലം, ഹാനി റഷീദ്, അദീൽ, നുഐം, സൽമാൻ റിയാസ്, സന ഹനീൻ, ഹുദ സാജിദലി, നുഹ മഷ്ഹൂദ്, ആയിഷ ഇംതിയാസ്, ആലിയ നൗഷാദ്, ഹന്ന, ഫിസ, ശിഫ, നുഹ സഹിയ, തയ്ബ, സിദ്റ തുടങ്ങിയവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News