Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ഭരണരംഗത്തെ അഴിമതി ഉൾപെടെ ഐഡൻറ്റിറ്റി വെളിപ്പെടുത്താതെ പരാതി ഫയൽ ചെയ്യാൻ ഓൺലൈൻ സൗകര്യം

August 21, 2023

August 21, 2023

ന്യൂസ്‌റൂം ബ്യുറോ

ഭരണരംഗത്തെ അഴിമതി ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സ്വകാര്യമായി റിപ്പോർട്ട് ചെയ്യാൻ സൗകര്യം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഖത്തറിലെ പൊതു ധാർമ്മികത,വിനോദസഞ്ചാര സ്ഥലങ്ങളിലെ നിയമ  ലംഘനങ്ങൾ, ഭരണപരമായ അഴിമതി,എന്നിവയ്ക്ക് പുറമെ ആരിൽ നിന്നെങ്കിലും ഏതെങ്കിലും തരത്തിലുള്ള  ഭീഷണി നേരിടുന്നുണ്ടെങ്കിലും ഇക്കാര്യം അധികൃതരെ അറിയിക്കാം. ഇതിനായി  Metrash2-ലെ അൽ-അദീദ് സേവനമാണ്  ഉപയോഗിക്കേണ്ടത്. പരാതി ഫയൽ ചെയ്യുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.സാമൂഹ്യ സുരക്ഷ ലക്ഷ്യമാക്കിയാണ് 'പ്രതിരോധ സുരക്ഷാ റിപ്പോർട്ടിംഗ്' എന്ന പേരിൽ മെട്രാഷിൽ പുതിയ സേവനത്തിന് തുടക്കമിട്ടത്.ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പരാതിയിൽ വിശദാംശങ്ങൾ ചേർക്കാനും, ആവശ്യമെങ്കിൽ പരാതിയുമായി ബന്ധപ്പെട്ട ചിത്രം പങ്കിടാനും ആപ്പ് സൗകര്യമൊരുക്കുന്നുണ്ട്.

മെട്രാഷ് 2 ആപ്പിലെ 'ഞങ്ങളുമായി ആശയവിനിമയം നടത്തുക' എന്ന വിഭാഗത്തിന് കീഴിൽ  പ്രിവന്റീവ് സെക്യൂരിറ്റി ഓപ്ഷനിലൂടെ പൊതുജനങ്ങൾക്ക് അൽ-അദീദ് സേവനം ലഭ്യമാകുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News