Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദോഹ മെട്രോ ഗ്രീൻ ലൈനിൽ ആഗസ്ത് 11ന് വെളിയാഴ്ച സർവീസ് ഉണ്ടാവില്ല,മെട്രോ ലിങ്ക് ബസുകൾ സർവീസ് നടത്തും

August 09, 2023

August 09, 2023

ഖദീജ അബ്രാർ

ദോഹ : ഗ്രീൻ ലൈനിലെ നെറ്റ്‌വർക്ക് സേവനങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ദോഹ മെട്രോ അറിയിച്ചു. ഓഗസ്റ്റ് 11-ന്  ഗ്രീൻ ലൈൻ മെട്രോവിന് പകരം ബസുകൾ സർവീസ് നടത്തും.അറ്റകുറ്റ പണികൾക്കായാണ് സർവീസിൽ മാറ്റം വരുത്തുന്നത്.

യാത്രക്കാരുടെ സൗകര്യത്തിനായി ഓരോ 10 മിനിറ്റിലും മൂന്ന് റൂട്ടുകളിലൂടെ ബസുകൾ സർവീസ് നടത്തും. അൽ ബിദ്ദയിൽ നിന്ന് അൽ റിഫ മാളിലേക്കുള്ള വൺവേ, അൽ റിഫ മാളിൽ നിന്ന് അൽ ബിദ്ദയിലേക്കുമുള്ള മടക്കയാത്ര,അൽ മൻസൂറ ദോഹ അൽ ജദീദ റൂട്ടുകളിലെ ഷട്ടിൽ സർവീസുകൾക്ക് മുടക്കമുണ്ടാവില്ല.  

ഈ ബസുകൾ വൈറ്റ് പാലസ് സ്റ്റേഷനിൽ നിർത്തില്ലെന്നും ദോഹ മെട്രോ വ്യക്തമാക്കി. അതേസമയം മെട്രോ എക്‌സ്പ്രസും മെട്രോ ലിങ്കും സാധാരണ പോലെ പ്രവർത്തിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News