Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു

August 07, 2023

August 07, 2023

അൻവർ പാലേരി 

ദോഹ : ദോഹയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 12.25ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു.സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാർ വിമാനത്തിലുണ്ട്.വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച വിവരമൊന്നും യാത്രക്കാർക്ക് നൽകിയിട്ടില്ല.അതേസമയം,യാത്രക്കാർക്ക് ഉച്ചഭക്ഷണത്തിനുള്ള ടോക്കൺ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

എയർ ഇന്ത്യ എക്സ്പ്രസ്സ് IX വിമാനമാണ് വൈകുന്നത്.സാങ്കേതിക തകരാറാണ് യാത്ര വൈകാൻ കാരണമെന്നാണ് സൂചന..

ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നതും മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും പതിവായിട്ടുണ്ട്.ഇതുകാരണം,കുട്ടികൾ ഉൾപെടെ കുടുംബമായി നാട്ടിലേക്ക് തിരിക്കുന്ന നിരവധി യാത്രക്കാരാണ് ദുരിതം നേരിടേണ്ടിവരുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News