Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
കനത്ത കാറ്റും മഴയും ആലിപ്പഴ വർഷവും,ഷാർജയിൽ പാർക്കുകൾ അടച്ചു

August 06, 2023

August 06, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് :യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച കനത്ത കാറ്റിലും മഴയിലും നേരിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.വലിയ ശബ്ദത്തോടെ വീശിയടിച്ച കാറ്റിൽ നിരവധി കടകളുടെ ബ്രാൻഡ് ബോർഡുകളും ഫ്ലാറ്റുകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഡിഷ് ആന്റിനകളും അടക്കം പറന്നു പോയി. മരങ്ങൾ കടപുഴകി. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത വിധമാണ് കാറ്റടിച്ചത്.

ആലിപ്പഴ വർഷത്തിന്റെ അകമ്പടിയോടെയാണ് പലയിടങ്ങളിലും മഴ തകർത്തു പെയ്തത്. അടുത്തയിടെ ഉണ്ടായതിൽ ഏറ്റവും ശക്തമായ പൊടിക്കാറ്റാണ് ഇന്നലെ വീശിയടിച്ചത്. വൈകുന്നേരത്തോടെ താപനിലയിൽ കുറവുണ്ടായി. കരാമ, കുദ്ര, ബർഷ, ഊദ്മേത്ത, ദുബായ് ഹിൽസ്, അൽഖൂസ്, എമിേററ്റ്സ് റോഡ് എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മൂന്നേമുക്കാലോടെയാണ് മഴ തുടങ്ങിയത്. ഉച്ച മുതൽ അന്തരീക്ഷം മേഘാവ്യതമായിരുന്നു. ജബൽ അലി റോഡിൽ വ്യാപകമായി ആലിപ്പഴം പെയ്തു. അൽ മർമും മേഖലയിൽ വെള്ളക്കെട്ടുമുണ്ടായി. ഷാർജയിലും സമാനമായിരുന്ന സ്ഥിതി. പ്രധാന റോഡുകളിലെല്ലാം ഗതാഗത മുന്നറിയിപ്പ് ബോർഡുകൾ തെളിഞ്ഞു. വെള്ളക്കെട്ടുകളിൽ വാഹനങ്ങൾ തെന്നി നീങ്ങിയെങ്കിലും കാര്യമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കറാമ പാർക്കിൽ വലിയ മരങ്ങൾ കടപുഴകി, പറന്നു പോയ ഇരുമ്പ് ബോർഡുകളും മറ്റും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കു മേൽ പതിച്ച് വാഹനങ്ങൾക്ക് നാശമുണ്ടായി.

കനത്ത മഴയും കാറ്റുമുള്ളപ്പോൾ ജനങ്ങൾ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

∙ മഴയിൽ യാത്ര ചെയ്യുമ്പോൾ വാഹനങ്ങൾ ഹെഡ് ലൈറ്റ് ഇടണം.

∙ കനത്ത പൊടിക്കാറ്റ് അടിക്കുന്നതിനാൽ വാഹനത്തിന്റെ വേഗം പരമാവധി കുറച്ചു മാത്രമേ ലെയ്നുകൾ മാറാൻ പാടുള്ളു.

∙ പൊടിക്കാറ്റ് അടിക്കുമ്പോൾ വാഹനങ്ങളുടെ ചില്ലുകൾ താഴ്ത്തരുത്.

∙ റോഡിലെ കാഴ്ച മറയുമ്പോൾ വാഹനങ്ങൾ വേഗം കുറച്ച് മുന്നിലെ വാഹനവുമായി അകലം പാലിക്കണം.

∙ കാഴ്ച കാണാനോ ശ്രദ്ധ മാറ്റാനോ ശ്രമിക്കരുത്. വാഹനം നീങ്ങുമ്പോൾ മുന്നിലെ റോഡിൽ മാത്രമായിരിക്കണം. ശ്രദ്ധ.

∙ ബൈക്ക്, സൈക്കിൾ, കാൽനട യാത്രക്കാർക്ക് പരിഗണന നൽകണം.

∙ ബ്രേക്ക് ചെയ്യാനുള്ള ദൂരം മുന്നിലെ വാഹനവുമായി ഉണ്ടെന്ന് ഉറപ്പാക്കണം.

∙ റേഡിയോകളിലെ ട്രാഫിക് നിർദേശങ്ങളും റോഡിലെ ട്രാഫിക് സൈനുകളും ശ്രദ്ധിക്കണം.

∙ കൂടെ യാത്ര ചെയ്യുന്നവരുണ്ടെങ്കിൽ അവരോടും റോഡിലെ തടസ്സങ്ങൾ ശ്രദ്ധിക്കാൻ ആവശ്യപ്പെടാം.

∙ തീർത്തും കാഴ്ച ലഭിക്കുന്നില്ലെങ്കിൽ വാഹനം സമീപത്തെ പെട്രോൾ പമ്പിലേക്കോ വിശ്രമ കേന്ദ്രത്തിലേക്കോ മാറ്റണം.

അതേസമയം, കനത്ത മഴയും കൊടുങ്കാറ്റും അസ്ഥിര കാലാവസ്ഥയും കണക്കിലെടുത്ത് ഷാർജയിലെ പൊതു പാർക്കുകൾ താൽക്കാലികമായി അടയ്ക്കാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചു. മഴ ഭീഷണി ഒഴിഞ്ഞ ശേഷമേ പാർക്കുകൾ തുറക്കു. പൊതു സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. നിർമാണ മേഖലയിലെ ജീവനക്കാർക്ക് സുരക്ഷയൊരുക്കാൻ എൻജിനീയർമാർക്കും കരാറുകാർക്കും മുനിസിപ്പാലിറ്റി നിർദേശം നൽകി. വാഹന യാത്രക്കാർ ട്രാഫിക് സിഗ്നലുകൾ പാലിക്കണം.  മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിച്ചു മാത്രമേ യാത്ര ചെയ്യാവു. ഏതു സാഹചര്യത്തെയും നേരിടാൻ ദുരന്ത നിവാരണ സംഘം തയാറാണ്. 993 എന്ന നമ്പരിൽ പൊതുജനങ്ങൾക്ക് സഹായം ആവശ്യപ്പെടാമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm

 


Latest Related News