Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദില്ലിയിൽ നിന്നും ദോഹയിലേക്കുള്ള യാത്രയ്ക്കിടെ ഖത്തർ എയർവെയ്‌സ് പൈലറ്റ് മരിച്ചു 

August 17, 2023

August 17, 2023

ഖദീജ അബ്രാർ 
ദോഹ/ ന്യൂഡൽഹി :ദില്ലിയിൽ നിന്നും ദോഹയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഖത്തർ എയർവെയ്‌സിലെ മുതിർന്ന പൈലറ്റ് മരിച്ചു.ബുധനാഴ്ച രാവിലെ ഖത്തർ എയർവേയ്‌സിന്റെ ക്യുആർ 579 വിമാനത്തിൽ ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ എമർജൻസിയായി വിമാനം ദുബായിലേക്ക് തിരിച്ചുവിട്ടെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്‌പൈസ് ജെറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദീർഘകാലം സ്‌പൈസ്‌ജെറ്റിൽ പൈലറ്റായിരുന്ന ഇദ്ദേഹമായിരുന്നു 2003-ൽ സ്‌പൈസ്‌ജെറ്റിന്റെ ദോഹയിലേക്കുള്ള ഉദ്ഘാടന പറക്കലിൽ വിമാനം പറത്തിയത്.അലയൻസ് എയറിലും, 17 വർഷം സ്പൈസ് ജെറ്റിലും അദ്ദേഹം ജോലി ചെയ്തിരുന്നു. 2005-ൽ സ്‌പൈസ് ജെറ്റിന്റെ ആദ്യ വിമാനമായ ഡൽഹി-അഹമ്മദാബാദ് വിമാനവും അദ്ദേഹം ഓടിച്ചിരുന്നു. 2022ലാണ് ഖത്തർ എയർവേയ്‌സിൽ ചേർന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News