Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറില്‍ മിക്കയിടത്തും കനത്ത മൂടല്‍ മഞ്ഞ്; കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി 

December 12, 2023

Malayalam_News_Qatar

December 12, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ മിക്ക പ്രദേശങ്ങളിലും കനത്ത മൂടല്‍ മഞ്ഞ്. ദൃശ്യപരത കുറയുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ കാഴ്ച പരിധി 2 കിലോമീറ്ററില്‍ താഴെയായി കുറയാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

അബു സമ്രയില്‍ 12 ഡിഗ്രി സെല്‍ഷ്യസും ദോഹയില്‍ 20 ഡിഗ്രി സെല്‍ഷ്യസും ഇന്ന് രേഖപ്പെടുത്തി. പകല്‍ സമയത്ത് കാലവസ്ഥ നേരിയ തോതില്‍ മേഘാവൃതമായിരിക്കുമെന്നും രാത്രിയില്‍ തണുപ്പ് കൂടുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം വടക്ക് പടിഞ്ഞാറന്‍ കാറ്റിന് വേഗത കുറവായിരിക്കും. 

മൂടല്‍ മഞ്ഞില്‍ വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വാഹനമോടിക്കുമ്പോള്‍ ഫോഗ് ലൈറ്റുകളോ, ലോ ബീമുകളോ ഉപയോഗിക്കുക, എമര്‍ജന്‍സി ലൈറ്റുകളും ഹൈ ബീമുകളും ഉപയോഗിക്കരുത്. വാഹനമോടിക്കുമ്പോള്‍ പാതകള്‍ മാറ്റുന്നതും മറ്റ് വാഹനങ്ങളെ മറികടക്കുന്നതും ഒഴിവാക്കുക, വൈപ്പറുകള്‍ ഉപയോഗിക്കുക, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വാഹനങ്ങളുടെ വേഗത ക്രമീകരിക്കുക, വാഹനങ്ങള്‍ക്കിടയില്‍ അകലം കൂട്ടുക എന്നിവയാണ് നിര്‍ദേശങ്ങള്‍.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News