Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
എഎഫ്‌സി ഏഷ്യന്‍ കപ്പ് 2023: ഖത്തറിന് അഭിനന്ദനവുമായി യുഎഇ

February 14, 2024

news_malayalam_uae_congratulate_qatar_for_afc_asian_cup_won

February 14, 2024

ന്യൂസ്‌റൂം ഡെസ്‌ക്

അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് 2023 ജേതാക്കളായ ഖത്തറിനെ യുഎഇ അഭിനന്ദിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ അഭിനന്ദനം അറിയിച്ചു. ടൂര്‍ണമെന്റിന്റെ വിജയകരമായ സംഘാടനത്തേയും യുഎഇ പ്രസിഡന്റ് അഭിനന്ദിച്ചു. എക്‌സ് അക്കൗണ്ടിലൂടെയാണ് യുഎഇ പ്രസിഡന്റ് അഭിന്ദനങ്ങള്‍ അറിയിച്ചത്. ഖത്തര്‍ അമീറിനെ സഹോദരന്‍ എന്ന് അഭിസംബോദന ചെയ്തായിരുന്നു പോസ്റ്റ്. 

' ദോഹയില്‍ നടന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഖത്തറിന്റെ വിജയത്തിനും ടൂര്‍ണമെന്റിന്റെ വിജയകരമായ സംഘാടനത്തിനും എന്റെ സഹോദരനും ഖത്തറി ജനതയ്ക്കും ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍. മികച്ച പ്രകടനത്തിന് ജോര്‍ദാനെയും അഭിനന്ദിക്കുന്നു' - യുഎഇ പ്രസിഡന്റ് എക്‌സില്‍ കുറിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം ടൂര്‍ണമെന്റിലെ ഖത്തറിന്റെ പ്രകടനത്തേയും സംഘാടനത്തേയും പ്രശംസിച്ചു. ഫൈനല്‍ മത്സരത്തില്‍ ജോര്‍ദാനെ 3-1ന് പരാജയപ്പെടുത്തിയാണ് ഖത്തര്‍ 2023ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് സ്വന്തമാക്കിയത്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News