Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ തിങ്കളാഴ്‌ച മുതൽ പുതിയ വിസാ ചട്ടം പ്രാബല്യത്തിൽ,നടപടിക്രമങ്ങൾ കൂടുതൽ ലളിതമാകും

October 01, 2022

October 01, 2022

ന്യൂസ്‌റൂം ബ്യുറോ
അബുദാബി: യുഎഇയിലെ പുതിയ വിസ ചട്ടം തിങ്കളാഴ്ച നിലവിൽ വരും. വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇതോടെ കൂടുതൽ ലളിതമാകും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീൻ റെസിഡൻറ് വിസയും തിങ്കളാഴ്ച നിലവിൽ വരും.

കൂടുതൽ പേരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ ചട്ടങ്ങളിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടു വരുന്നത്. വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ചട്ടഭേദഗതിയിലൂടെ സാധിക്കും. പുതിയ കാറ്റഗറികളിലുള്ള വിസകളും ഇതോടൊപ്പം നിലവിൽ വരും. അഞ്ചു വര്‍ഷം കാലാവധിയുള്ള ഗ്രീൻ റെസിഡൻറ് വിസയാണ് പുതിയ വിസകളിൽ പ്രധാനം. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ തന്നെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്നതാണ് ഗ്രീൻ വിസ. വിദഗ്ധ തൊഴിലാളികൾ, സ്വയം സംരംഭകർ, നിക്ഷേപകർ, ബിസിനസ് പങ്കാളികൾ എന്നിവർക്ക് ഗ്രീൻ വിസ ലഭിക്കും. അഞ്ച് വര്‍ഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വീസയും തിങ്കളാഴ്ച നിലവിൽ വരും.

പുതിയ നിയമം അനുസരിച്ച് എല്ലാ സിംഗിൾ - മൾട്ടി എൻട്രീ വിസകളും സമാന കാലവയളവിലേക്ക് പുതുക്കാം. കാലാവധി ചുരുങ്ങിയത് 60 ദിവസം വരെയാക്കി. നേരത്തെ ഇത് 30 ആയിരുന്നു. യുഎഇയിൽ താമസിച്ച് വിദേശകമ്പനികൾക്കുവേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്ന വിര്‍ച്വൽ വിസയും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലാകും. തൊഴിൽ അന്വേഷകർക്ക് ഏറെ സഹായകരമാകുന്ന ജോബ് എക്പ്ലോറര്‍ വിസ, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള റിട്ടയര്‍മെൻറ് വിസ തുടങ്ങിയവയാണ് വിസ ചട്ടങ്ങളിലെ മറ്റ് പ്രധാന മാറ്റങ്ങൾ. പുതിയ വിസ നിയമപ്രകാരം ഗോൾഡൻ വീസയുടെ നടപടികൾ ലഘൂകരിക്കുകയും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News