Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സത്യപ്രതിജ്ഞ ചെയ്യുന്ന പിണറായി സർക്കാരിന് അഭിവാദ്യങ്ങളുമായി ഖത്തറിലെ മലയാളി സമൂഹവും 

May 20, 2021

May 20, 2021

ഖത്തര്‍ : കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച്‌ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാര്‍ക്കും ഖത്തര്‍ പ്രവാസി സമൂഹം അഭിവാദ്യമേകി. ഖത്തറിലെ നോര്‍ക്കാ ഡയറക്ടര്‍മാരും ലോക കേരള സഭാംഗങ്ങളുമാണ് പ്രവാസി സംമൂഹത്തിന് വേണ്ടി അഭിവാദ്യമര്‍പ്പിച്ചത്.

പ്രവാസികളെ മുമ്പെങ്ങുമില്ലാത്ത വിധം ചേര്‍ത്തു പിടിക്കുകയും , നൂതന പദ്ധതികള്‍ ആവിഷ്കരിക്കുകയും, സംസ്ഥാനത്തിന്റെ സമഗ്ര മേഖലകളിലും വികസനത്തിന്റെയും കരുതലിന്റേയും പുത്തന്‍ മാതൃകകള്‍ കാഴ്ചവച്ചതുമായിരുന്നു. ആദ്യ പിണറായി സര്‍ക്കാര്‍. പുതിയ സര്‍ക്കാരിനും ഉറച്ചകാല്‍വെയ്പ്പുകളോടെ മുന്നോട്ടുപോകാന്‍ സാധ്യമാകട്ടെയെന്നും പ്രവാസികള്‍ ഏറ്റവും പ്രയാസകരമായ ഘട്ടത്തിലൂടെ കടന്ന് പോവുന്ന പ്രത്യേക സഹാചര്യത്തില്‍ അവരുടെ ക്ഷേമത്തിന് മുന്‍ഗണന ഇനിയും നല്‍കാനാവട്ടെയെന്നും ആശംസിച്ചു.

സി വി റപ്പായി, ജെ കെ മേനോന്‍, പി എന്‍ ബാബുരാജന്‍, എ സുനില്‍കുമാര്‍ , പ്രമോദ് ചന്ദ്രന്‍ , അഹമ്മദ്കുട്ടി അറളയില്‍ , അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവരാണ് അവിവാദ്യമര്‍പ്പിച്ചത്.
ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ
https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News