Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി തുക കൈമാറി | ഖത്തറിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഇനി പൂർണമായും ഡിജിറ്റൽ,നിയമം പ്രാബല്യത്തിൽ വന്നു | പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു |
കോവിഡിന് പിന്നാലെ ചൈനയിൽ നിന്ന് അപകടകാരിയായ മറ്റൊരു വൈറസ് കൂടി,അതിവേഗം പടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്  

June 30, 2020

June 30, 2020

ബീജിങ്‌ : ചൈനയില്‍ പൊട്ടിപുറപ്പെട്ട കൊവിഡ്19 വൈറസിനു പിന്നാലെ രോഗകാരിയായ മറ്റൊരു വൈറസിനെ കൂടി ചൈനയില്‍ കണ്ടെത്തി. മനുഷ്യരിലേക്ക് അതിവേഗം പടരാന്‍ സാധ്യതയുള്ള പ്രത്യേക ഇനം പന്നിപ്പനി വൈറസിനെയാണ് ചൈനയിൽ പുതുതായി കണ്ടെത്തിയത്.

പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വെറസാണിത്. മുന്‍കരുതലില്ലെങ്കില്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ വ്യാപിക്കും. കടുത്ത നിയന്ത്രങ്ങളെടുത്തില്ലെങ്കില്‍ ആഗോളതലത്തില്‍ പടര്‍ന്നേക്കാമെന്ന മുന്നറിയിപ്പാണ് ഗവേഷകര്‍ നല്‍കുന്നത്.

2009 ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരുതരം വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ബിബിസി റിപ്പോട്ട് ചെയ്തു.. ഇതുവരെയും ഈ വൈറസ് വലിയ ഭീഷണി ഉയര്‍ത്തിയിട്ടില്ലെങ്കിലും ഇത് ശ്രദ്ധിക്കേണ്ട ഒന്നാണെന്നാണ് ഇതിനെക്കുറിച്ച്‌ പഠനം നടത്തുന്ന പ്രൊഫസര്‍ കിന്‍ ചൗ ചാങ്ങും സഹപ്രവര്‍ത്തകരും പറയുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News