Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

May 13, 2023

May 13, 2023

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. അബ്ദു സമദിനെ (കോഴിക്കോട്) പ്രസിഡന്റായും സലിം നാലകത്തിനെ (മലപ്പുറം) ജനറല്‍ സെക്രട്ടറിയായും പി.എസ്.എം ഹുസൈനെ(തൃശ്ശൂര്‍) ട്രഷററായുമാണ് തിരഞ്ഞെടുത്തത്. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആണ് വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചത്.

കെഎംസിസി സംസ്ഥാന പ്രസിഡന്റായിരുന്ന എസ്.എ.എം. ബഷീറിനെതിരെ 205 വോട്ടു നേടിയാണ് ഡോ. അബ്ദു സമദ് വിജയം കൈവരിച്ചു. 107 വോട്ടുകള്‍ മാത്രമാണ് എസ്.എ.എം. ബഷീറിന് ലഭിച്ചത്. ജനറല്‍ സെക്രട്ടറിയായി മത്സരിച്ച സലിം നാലകത്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായ ബഷീര്‍ഖാനെതിരെ 210 വോട്ടുകളാണ് നേടിയത്. 195 വോട്ടു നേടിയാണ് എതിര്‍ സ്ഥാനാര്‍ഥി അബ്ദുര്‍ റഷീദിനെ പിന്തള്ളി പി.എസ്.എം. ഹുസൈന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് വിജയിച്ചത്. അബ്ദുര്‍ റഷീദിന് 115 വോട്ടു മാത്രമാണ് ലഭിച്ചത്. 

മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ ചര്‍ച്ച ചെയ്ത് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇന്നലെ ചേര്‍ന്ന കൗണ്‍സിലില്‍ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 314 അംഗങ്ങളാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തത്. ഇന്റര്‍നാഷനല്‍ സ്‌കൂള്‍, കെഎംസിസി അംഗങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി സ്നേഹ സുരക്ഷാ പദ്ധതി, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആസ്ഥാന മന്ദിരം തുടങ്ങിയ വാഗ്ദാനങ്ങളാണ് ഡോ.അബ്ദു സമദും പാനലും പ്രകടന പത്രികയില്‍ നല്‍കിയത്. 

കോഴിക്കോട് കുറ്റ്യാടി വേളം സ്വദേശിയാണ് ഡോ.അബ്ദുസമദ്. ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ആയിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. പെരിന്തല്‍മണ്ണ താഴെക്കോട് സ്വദേശിയാണ് സലിം നാലകത്ത്. അറിയപ്പെടുന്ന പ്രഭാഷകനും എഴുത്തുകാരനുമാണ്. പി.എസ്.എം. ഹുസൈന്‍ തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശിയാണ്.


ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News