Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ ഖത്തറും യു.എ.ഇയും തമ്മിൽ സഹകരണം,പദ്ധതി നിലവിൽ വന്നു

February 09, 2023

February 09, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഗതാഗതനിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഖത്തറും യു എ ഇയും തമ്മിൽ പരസ്പര സഹകരണത്തിന് ധാരണ.ഇതനുസരിച്ച്,ഖത്തറിൽ ഗതാഗത നിയമനം നടത്തി യു.എ.ഇയിൽ എത്തിയാലും പിഴ നൽകേണ്ടി വരും.യു എ ഇ-ഖത്തർ ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. 

ഗതാഗത നിയമലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഏകീകൃത ഇലക്ട്രോണിക് സംവിധാനം 2023 ഫെബ്രുവരി 8 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി ഗതാഗത മന്ത്രാലയം അറിയിച്ചു.ഗതാഗത മേഖലയിലെ വിവിധ വിവരങ്ങളും സാങ്കേതിക വിദ്യകളും ഇതുവഴി പരസ്പരം കൈമാറും.യു.എ.ഇയുടെയും ഖത്തറിൻറെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത സംയുക്ത സുരക്ഷ യോഗത്തിൽ നേരത്തെ ഇതുസംബന്ധിച്ച തീരുമാനമെടുത്തിരുന്നു.

കഴിഞ്ഞയാഴ്ചയാണ്, ഗതാഗത മേഖലയിലെ വിവരങ്ങൾ കൈമാറാൻ ബഹ്‌റൈനും യു.എ.ഇയും ധാരണയായത്. ഇനി മുതൽ യു എ ഇയിൽ ഗതാഗത നിയമം ലംഘിച്ച് ഖത്തറിലേക്കോ, ബഹ്‌റൈനിലേക്കോ പോകുന്നവർ അവിടെ പിഴ നൽകേണ്ടി വരും. നിയമം ലംഘിച്ച് യു എ ഇയിലെത്തിയാലും നിയമലംഘകർ കുടുങ്ങും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News