Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവുകളും നിർദേശങ്ങളും

January 27, 2022

January 27, 2022

ദോഹ : ഖത്തറിലെ കോവിഡ് മാനദണ്ഡങ്ങളിൽ ശനി,ഞായർ ദിവസങ്ങളിലായി പ്രാബല്യത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ നിരവധിയാണ്.കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച അറിയിപ്പുണ്ടായത്. വീഡിയോ കോൺഫറൻസിലൂടെ ചേർന്ന കാബിനറ്റ് യോഗത്തിനൊടുവിലാണ് പുതിയ നിർദേശങ്ങൾ പുറത്തുവിട്ടത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും, സുപ്രീം കമ്മിറ്റിയുടെയും കോവിഡ് അനുബന്ധ നിരീക്ഷണങ്ങൾ ക്യാബിനറ്റ് മീറ്റിംഗിൽ അവതരിപ്പിച്ചു. 2022 ജനുവരി 29 ശനിയാഴ്ച്ച മുതലാണ് താഴെ പറയുന്ന ഇളവുകൾ പ്രാബല്യത്തിൽ വരിക.

1. പൊതുസ്വകാര്യ മേഖലയിൽ നിന്നുള്ള ജീവനക്കാർ ഓഫീസിൽ നേരിട്ടെത്തി ജോലി ചെയ്യുന്നത് തുടരണം.

2. ജോലിസ്ഥലങ്ങളിൽ, വാക്സിനേഷൻ പൂർത്തിയാക്കിയ മുപ്പതു പേർക്ക് വരെ സ്ഥാപനവുമായി ബന്ധപ്പെട്ട മീറ്റിങ്ങുകളിൽ പങ്കെടുക്കാം.

3. വാക്സിനേഷൻ ഇതുവരെ പൂർത്തിയാക്കാത്ത പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർ, ആഴ്ചയിൽ ഒരിക്കൽ അംഗീകൃത കേന്ദ്രത്തിൽ നിന്നും റാപിഡ് ആന്റിജൻ പരിശോധന നടത്തണം എന്ന നിബന്ധന തുടരും.

4. കായികപരിശീലനങ്ങളിൽ ഏർപെട്ടവർ ഒഴികെയുള്ള ആളുകൾ പൊതു ഇടങ്ങളിൽ  മാസ്ക് ധരിക്കുന്നത് തുടരണം.

5. വീടുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഇഹ്തിറാസ് ആപ്പ് പ്രവർത്തനസജ്ജമാണ് എന്ന് ഉറപ്പുവരുത്തണം.

6. പള്ളികളിൽ ജുമുഅ നമസ്കാരവും, സാധാരണ നമസ്കാരവും നിർവഹിക്കാം. കുട്ടികൾക്ക് പള്ളികളിൽ പ്രവേശിക്കാം. പള്ളികളിലെ ശുചിമുറികൾ തുറക്കുന്നത് സംബന്ധിച്ച് ഇസ്ലാമിക കാര്യ മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖ കൃത്യമായി പിന്തുടരണം.

7. വീടുകളിലും പള്ളികളിലും നടക്കുന്ന ചടങ്ങുകളിൽ, അടച്ചിട്ട സ്ഥലത്താണ് പരിപാടിയെങ്കിൽ 10 പേർക്കും, തുറസ്സായ സ്ഥലത്ത്  15 പേർക്കും പങ്കെടുക്കാം. ഒരേ വീട്ടിൽ നിന്നുള്ള കുടുംബാംഗങ്ങൾക്ക് ഇളവുണ്ട്. പങ്കെടുക്കുന്ന ആളുകൾ വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം.

8. അടച്ച ഹാളുകളിലും ഹോട്ടലുകളും നടക്കുന്ന കല്യാണ പരിപാടികൾക്ക് വാക്സിനേഷൻ എടുത്ത നാല്പത് ആളുകൾക്ക് പങ്കെടുക്കാം. തുറസ്സായ സ്ഥലത്ത് ആണെങ്കിൽ 80 പേർക്ക്, അൻപത് ശതമാനം പരിധിയിൽ കൂടാതെ പങ്കെടുക്കാം.

9. പൊതുപാർക്കുകൾ, ബീച്ചുകൾ, കോർണിഷ് തുടങ്ങിയ ഇടങ്ങളിൽ പരമാവധി 15 പേർക്ക് ഒന്നിച്ചിരിക്കാം. ഇവിടങ്ങളിൽ നടത്തം, ഓട്ടം, സൈക്ലിങ് തുടങ്ങിയവയ്ക്ക് അനുമതിയുണ്ട്. ബീച്ചുകളിലും മറ്റും 75 ശതമാനം ശേഷിയോടെ  മൈതാനങ്ങളിൽ മത്സരങ്ങളിൽ ഏർപ്പെടാം. ഈയിടങ്ങളിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള പൊതുശുചിമുറികൾ ആളുകൾക്ക് ഉപയോഗിക്കാം.

10. ഒരേ വീട്ടിൽ നിന്നുള്ള ആളുകളല്ലെങ്കിൽ ഡ്രൈവറടക്കം വാഹനങ്ങളിൽ നാലുപേരെ പാടുള്ളൂ.

11. ബസ്സുകളിൽ പരമാവധി ശേഷിയുടെ 75 ശതമാനം ആളുകൾക്ക് മാസ്ക് അടക്കമുള്ള കോവിഡ് പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് യാത്ര ചെയ്യാം. മെട്രോയിലും 75 ശതമാനം ആളുകൾക്ക് യാത്ര ചെയ്യാം. മെട്രോകളിലെ 'പുകവലി'ക്കുള്ള ഏരിയകൾ അടച്ചിടും. യാത്രക്കിടെ ഭക്ഷ്യവസ്തുക്കളോ പാനീയങ്ങളോ ഉപയോഗിക്കാൻ പാടില്ല.

13. ഡ്രൈവിംഗ് സ്കൂളുകളിലെ പരിശീലകരിൽ 75 ശതമാനത്തിന് മുകളിൽ ആളുകൾ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ നൂറ് ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. വാക്സിനേഷൻ നിരക്ക് 75 ശതമാനത്തിൽ താഴെ ആണെങ്കിൽ 75 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. ജീവനക്കാർ എല്ലാവരും വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. വാക്സിൻ എടുക്കാത്ത പരിശീലകർ ആഴ്ചയിലൊരിക്കൽ റാപിഡ് ആന്റിജൻ പരിശോധന നടത്തണം.

14. തിയേറ്ററുകളിൽ അൻപത് ശതമാനം ശേഷിയോടെ ആളുകളെ പ്രവേശിപ്പിക്കാം. ഇവരിൽ 75 ശതമാനം ആളുകളെങ്കിലും വാക്സിൻ എടുത്തിരിക്കണം. 12 വയസിൽ താഴെയുള്ള കുട്ടികൾക്കും സിനിമാ ഹാളിൽ പ്രവേശനം ലഭിക്കും. ഇവരെ വാക്സിൻ ഇല്ലാതെ പ്രവേശനംഅനുവദിക്കുന്ന 25 ശതമാനം ആളുകളിൽ ഉൾപ്പെടുത്തും.

15. വിദ്യാഭ്യാസ കേന്ദ്രങ്ങളും സ്വകാര്യ പരിശീലന കേന്ദ്രങ്ങളിലും 75 ശതമാനം പേരും വാക്സിൻ പൂർത്തിയാക്കിയവരാണെങ്കിൽ  മുഴുവൻ ശേഷിയോടെയും, വാക്സിൻ എടുത്തവരുടെ ശതമാനം 75 ൽ താഴെയാണെങ്കിൽ 75 ശതമാനം ശേഷിയോടെയും പ്രവർത്തിക്കാം. വാക്സിൻ എടുക്കാത്തവർ ആഴ്ചയിൽ ഒരിക്കൽ കോവിഡ് പരിശോധന നടത്തണം.

16. നഴ്‌സറികളിലെ മുഴുവൻ ജീവനക്കാരും വാക്സിനേഷൻ  പൂർത്തിയാക്കിയിരിക്കണം. 75 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം.

18. മ്യൂസിയങ്ങളിലും പൊതു ലൈബ്രറികളിലും പരമാവധി ശേഷിയോടെ ആളുകൾക്ക് പ്രവേശിക്കാം. കുട്ടികൾക്കും പ്രവേശിക്കാൻ അനുമതി ഉണ്ട്.

18. പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു സെഷനിൽ അഞ്ചോളം കുട്ടികൾക്ക് പങ്കെടുക്കാം. ട്രെയിനിങ് നടത്തുന്നവർ വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം.

19. കുട്ടികൾക്കും കോവിഡ് പ്രതിരോധ വാക്സിനെടുക്കാത്തവർക്കും രാജ്യത്തെ വ്യാപാര മാളുകളിൽ പ്രവേശിക്കാൻ അനുമതിയുണ്ടാവും.മാളുകൾക്ക് 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിലും മാളുകൾക്കകത്തെ റെസ്റ്റോറന്റുകൾക്ക് 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാൻ അനുമതിയുള്ളൂ.

20. വ്യാപാര സമുച്ചയങ്ങളിലെ പ്രാർത്ഥനാ ഹാളുകൾ, ട്രയൽ റൂമുകൾ, ടോയ്‌ലറ്റുകൾ എന്നിവ തുറക്കാൻ അനുവദിക്കും.മാളുകൾക്കകത്തെ മറ്റു സ്ഥാപനങ്ങൾക്കും വാണിജ്യ, വ്യവസായ മന്ത്രാലയം നിർണ്ണയിക്കുന്ന പ്രകാരം അനുവദനീയമായ പരമാവധി ഉപഭോക്താക്കളെ പ്രവേശിപ്പിക്കാമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.


Latest Related News