Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
'ഓള്' കണ്ണൂരിൽ നിന്നും ഖത്തറിലേക്കാണ്,ലോകകപ്പ് കാണാൻ ഒറ്റക്കൊരു ജീപ്പിൽ

October 16, 2022

October 16, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പ് കാണാൻ കണ്ണൂരിൽ നിന്നും ഒറ്റക്ക് വാഹനമോടിച്ച് ഖത്തറിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ് നാജി നൗഷി എന്ന മുപ്പത്തിരണ്ടുകാരി.അഞ്ചുമക്കളുടെ അമ്മയായ ഈ മാഹിക്കാരിക്ക് ഇതിൽ വലിയ പുതുമയൊന്നും തോന്നാനിടയില്ല.കാരണം പ്രായത്തിന്റെ കലണ്ടർ കള്ളികളിൽ മുപ്പത് തെളിഞ്ഞാലുള്ള വിരസതയൊന്നും അവരുടെ ജീവിതത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല.ഹിച്ച് ഹൈക്കിങ്ങിലൂടെ നേപ്പാളിലേക്ക് ഒറ്റക്ക് യാത്രചെയ്ത ഈ പെൺപുലിക്ക് അതുകൊണ്ടു തന്നെ ജീവിതത്തിലെ അനന്തമായ സഞ്ചാരപഥങ്ങളിൽ ഒന്ന് മാത്രമാണ്.

പ്ലസ്ടുവരെ മാത്രം വിദ്യാഭ്യാസമുള്ള സാധാരണ പെൺകുട്ടിയായിരുന്ന നാജി അഞ്ചുദിവസം മാത്രമെടുത്ത് എവറസ്റ്റ് ബേസ് ക്യാംപ് കയറിച്ചെന്ന ആദ്യമലയാളി വനിതയെന്ന റെക്കോർഡിനും ഉടമയാണ്.

'ഓള്' എന്നെഴുതിയ താർ ജീപ്പിൽ ഖത്തറിലേക്ക് പുറപ്പെട്ട നാജിയുടെ ലോകകപ്പ് പ്രണയത്തിലേക്കുള്ള യാത്ര കണ്ണൂരിൽ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. കടുത്ത അർജന്റീനിയൻ ആരാധികയായ നാജി നൗഷി മുംബൈ വരെ റോഡ് മാർഗം യാത്ര ചെയ്ത ശേഷം അവിടെ നിന്ന് ജീപ്പ് ഉൾപെടെ കപ്പലിൽ ഒമാനിലേക്ക് തിരിക്കും.ഒമാനിൽ നിന്ന് യു.എ.ഇ,കുവൈത്ത് എന്നിവ പിന്നിട്ട് സൗദി വഴി ഖത്തറിൽ എത്തും.ഖത്തർ പതാക കൊണ്ട് അലങ്കരിച്ച വാഹനത്തിൽ ഡിസംബർ ആദ്യ വാരം ഖത്തറിലെ സ്റ്റേഡിയത്തിനരികിൽ ചെന്നിറങ്ങാമെന്നാണ് സോഷ്യൽ മീഡിയ താരം കൂടിയായ ഈ യുവതിയുടെ കണക്കുകൂട്ടൽ.

അത്യാവശ്യം ഭക്ഷണമുണ്ടാക്കാനുള്ള സൗകര്യങ്ങളും പുറത്തു കിടന്നുറങ്ങാനുള്ള ടെന്റുമെല്ലാം നാജിയുടെ വാഹനത്തിലുണ്ട്.
ഒമാനിൽ ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന നൗഷാദ് ആണ് നാജി നൗഷിയുടെ ഭർത്താവ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News