Breaking News
'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  |
ലോകകപ്പിനെത്തുന്ന സന്ദർശകരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തും,പ്രത്യേക വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി

September 20, 2022

September 20, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഫിഫ ലോകകപ്പ് സന്ദർശകർക്ക് ആവശ്യമായ ആരോഗ്യനിർദേശങ്ങൾ നൽകുന്നതിന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചു.'സ്പോർട്സ് ഫോർ ഹെൽത്ത്' എന്ന പേരിലുള്ള വെബ്‌സൈറ്റിൽ ലോകകപ്പ് കാലയളവിലെ ആരോഗ്യസേവനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ എന്നിവയുടെ ഹെൽത്ത് കെയർ ടീമുകൾക്കൊപ്പം അസ്‌പെതർ, സിദ്ര മെഡിസിൻ, ഖത്തർ റെഡ് ക്രസന്റ്, ഖത്തർ ആംഡ് ഫോഴ്‌സ്, ആഭ്യന്തര മന്ത്രാലയം, ഖത്തർ എനർജി ഹെൽത്ത് സർവീസസ് എന്നിവയും  ടൂർണമെന്റിലുടനീളം വിവിധ തരത്തിലുള്ള ആരോഗ്യ സേവനങ്ങൾ നൽകുമെന്ന് ഖത്തർ ഫിഫ ലോകകപ്പ്  സ്ട്രാറ്റജിക് കമാൻഡ് ഗ്രൂപ്പിന്റെ  ചെയർപേഴ്‌സൺ ഡോ. അഹമ്മദ് അൽ മുഹമ്മദ്  ഖത്തർ ന്യൂസ് ഏജൻസി(ക്യുഎൻഎ)യോട് പറഞ്ഞു.

അതേസമയം,രാജ്യത്തെത്തുന്ന മുഴുവൻ സന്ദർശകർക്കും അടിയന്തര ചികിത്സാ സേവനങ്ങൾ സൗജന്യമായിരിക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.
,      
"ഫുട്ബോൾ ആരാധകർക്ക് മെഡിക്കൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ഖത്തറിലെ ആരോഗ്യ പരിപാലന മേഖലയിലെ  പങ്കാളികളുമായി പൊതുജനാരോഗ്യ മന്ത്രാലയം ചേർന്ന് പ്രവർത്തിക്കും.രാജ്യത്തെ ആരോഗ്യ മേഖല സമീപ വർഷങ്ങളിൽ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്., സന്ദർശകരായ ആരാധകർക്ക് ആവശ്യമുള്ളപ്പോൾ ലോകോത്തര മെഡിക്കൽ സേവനങ്ങൾ തന്നെ ഇതുവഴി ലഭിക്കും " ഡോ. അഹമ്മദ് അൽ മുഹമ്മദ് പറഞ്ഞു.

ഗുരുതരമായ പരിക്കോ അസുഖമോ പോലുള്ള മെഡിക്കൽ എമർജൻസി ആവശ്യമുള്ളപ്പോൾ സന്ദർശകർക്ക് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ആംബുലൻസ് വിഭാഗത്തിൽ നിന്ന് അടിയന്തര സഹായം അഭ്യർത്ഥിക്കാൻ 999 എന്ന നമ്പറിൽ വിളിക്കാം. ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും ഇത് പ്രവർത്തനസജ്ജമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരാധകർക്ക് മെഡിക്കൽ സേവനങ്ങൾ നൽകുന്നതിൽ ഖത്തറിലെ നൂതന സംവിധാനങ്ങളുള്ള സ്വകാര്യ ആരോഗ്യമേഖലയും നിർണായക പങ്ക് വഹിക്കും, ഒന്നിലധികം സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ ലോകകപ്പ് കാലയളവിൽ 24 മണിക്കൂറും അടിയന്തര പരിചരണ സേവനങ്ങൾ നൽകുമെന്നും  ഡോ. അഹമ്മദ് അൽ മുഹമ്മദ്  വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News