Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ചൂതാട്ട കേന്ദ്രത്തിൽ റെയിഡ്,പണവും ലഹരി വസ്തുക്കളും പിടികൂടി

May 28, 2023

May 28, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ:ഖത്തറിൽ താമസ സ്ഥലത്ത് ചൂതാട്ട കേന്ദ്രം നടത്തിയയാളെയും പണം വെച്ച് ചൂത് കളിക്കാനെത്തിയ 19 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 174,508 ഖത്തര്‍ റിയാലും 10,200 ഡോളറും മറ്റു കറന്‍സികളും പിടികൂടി. പിടിയിലായവര്‍ അറബ്, ഏഷ്യന്‍, യൂറോപ്യന്‍ വംശജരാണ്.

ആഭ്യന്തര മന്ത്രാലയത്തിലെ അല്‍ റയാന്‍, അല്‍ ഷമാല്‍ സുരക്ഷാ വകുപ്പുകളാണ് ചൂതാട്ട കേന്ദ്രത്തില്‍ നിന്നും പണവും ചൂത്  കളിക്കുന്നവരേയും ചൂതാട്ട സാമഗ്രികളും ലഹരി പാനീയങ്ങളും പിടിച്ചെടുത്തത്. പ്രതികളേയും കണ്ടുകെട്ടിയ വസ്തുക്കളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe

 


Latest Related News