Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മെഗാസ്റ്റാർ മമ്മൂട്ടി നാളെ ദോഹയിൽ,താരം എത്തുന്നത് പുതിയ ചിത്രത്തിന്റെ പ്രൊമോഷന്

September 30, 2022

September 30, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഇന്ത്യൻ സിനിമയിലെ താരരാജാക്കളിൽ ഒരാളും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ മമ്മൂട്ടി ശനിയാഴ്ച ദോഹയിൽ.നിസാം ബഷീർ സംവിധാനത്തിൽ മമ്മൂട്ടി നായകനായ 'റോഷാക്ക്' സിനിമയുടെ ഖത്തറിലെ ലോഞ്ചിങ്ങിന്റെ ഭാഗമായാണ് താരം ദോഹയിൽ എത്തുന്നത്.നാളെ 11.30 ന് നടക്കുന്ന പരിപാടിയിൽ ദോഹയിലെ ചിത്രത്തിൻറെ വിതരണക്കാർക്കും അതുമായി ബന്ധപ്പെട്ടവർക്കും മാധ്യമപ്രവർത്തകർ ഉൾപെടെ  ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും പ്രവേശനം.പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല.

ട്രൂത്ത് ഗ്ലോബൽ ഫിലിംസും മലയാളം 98.6 എഫ് എമ്മും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'റോഷാക്ക്' ഒക്ടോബര്‍ ഏഴാം തീയതി കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.പ്രേക്ഷകരില്‍ അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങള്‍ നിറച്ച് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്‌ലറും പ്രേക്ഷകരില്‍ 'റോഷാക്കി'നെക്കുറിച്ചുള്ള ആകാംഷ കൂട്ടിയിരുന്നു.കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News