Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അത് മലപ്പുറത്തിന്റെ ഫുട്‍ബോൾ ആവേശം, ഖത്തർ ലോകകപ്പിനായി മോഹൻലാൽ ഒരുക്കിയ 'സസ്‌പെൻസ്' മാത്യുസാമുവൽ പൊളിച്ചടുക്കി

October 27, 2022

October 27, 2022

അൻവർ പാലേരി 

ദോഹ : ഖത്തർ ലോകകപ്പിനായി നടൻ മോഹൻലാൽ തയാറാക്കിയ സംഗീത ആൽബത്തെക്കുറിച്ചുള്ള സംഘാടകർ രഹസ്യമാക്കി വെച്ച വിവരങ്ങൾ മാധ്യമപ്രവർത്തകനായ മാത്യുസാമുവൽ പുറത്തുവിട്ടത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു.

 

ഈ മാസം മുപ്പതിന് ദോഹയിൽ നടക്കുന്ന ചടങ്ങിൽ മോഹൻലാൽ തന്നെ പ്രകാശനം ചെയ്യാനിരുന്ന സംഗീത ആൽബത്തെ കുറിച്ചുള്ള വിവരങ്ങൾ സംഘാടകർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല.മുപ്പതിന് നടക്കുന്ന പരിപാടിയെ കുറിച്ച് വിശദീകരിക്കാൻ കഴിഞ്ഞ ദിവസം ദോഹയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലും സംഘാടകർ ഇതേക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല.മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് 'തൽകാലം അത് സസ്പെൻസായിരിക്കട്ടെ,എല്ലാം മോഹൻലാൽ തന്നെ നിങ്ങളോട് പറയും' എന്നായിരുന്നു സംഘാടകരുടെ മറുപടി.

അതേസമയം,ഖത്തർ ലോകകപ്പിനെ അടിസ്ഥാനമാക്കി മോഹൻലാൽ ഒരുക്കിയ 'മോഹൻലാൽ സല്യൂട്ടേഷൻ റ്റു ഖത്തർ' തന്റെ ആശയമായിരുന്നുവെന്നും മലപ്പുറത്തെ ഫുട്‍ബോൾ ആവേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ആൽബമെന്നും പ്രശസ്ത മാധ്യമപ്രവർത്തകനും തെഹൽക മുൻ മാനേജിഗ് എഡിറ്ററുമായ മാത്യു സാമുവൽ വെളിപ്പെടുത്തി.ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കാര്യം എന്തായാലും മോഹൻലാൽ തന്റെ സംഗീത ദൃശ്യാവിഷ്കാരത്തിൽ എന്താണ് ഒരുക്കിവെച്ചതെന്ന് അടുത്ത ദിവസങ്ങളിൽ തന്നെ അറിയാം.നവംബർ 30ന് വൈകുന്നേരം 7.30ന് ദോഹയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ മോഹൻലാൽ വീഡിയോ പുറത്തിറക്കുമെന്നാണ് സംഘാടകർ അറിയിച്ചത്.

മാത്യു സാമുവലിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണരൂപം :
ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്... ചില ദിവസം വൈകുന്നേരങ്ങളിൽ കൂടാറുണ്ട്... ചിലപ്പോൾ അത് മണിക്കൂറുകളോളം നീണ്ടു പോകും... എന്റെ കത്തി കേൾക്കാൻ ലാലേട്ടന് ഇഷ്ടമാണ്
ഇനി വിഷയത്തിലേക്ക് കടക്കാം... ഏകദേശം രണ്ടര മാസം മുമ്പ്, അദ്ദേഹത്തിന്റെ വസതിയിൽ ഞങ്ങൾ ഒരുമിച്ചിരിക്കുകയാണ്, ഞാൻ രണ്ടാമത്തേത് എടുത്തു... ഞാൻ പറയുന്നത് ചേട്ടൻ ശ്രദ്ധിക്കണം... കേരളത്തിലെ മലയാളികൾ ഏറ്റവും കൂടുതൽ വിദേശത്ത് ജോലി ചെയ്യുന്നത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ്. അതായത്, കേരളത്തിന് ആഹാരം തരുന്നത്, ഓരോ ദിവസം കഴിഞ്ഞുപോകുന്നത്, അവിടെ മലയാളികൾ ജോലി ചെയ്യുന്നതും, ബിസിനസ് ഒക്കെ ചെയ്യുന്നത് കൊണ്ടാണ്. ഖത്തറിൽ ലോകകപ്പ് വരികയാണ്, ഇനിയൊരു 50 വർഷം കഴിഞ്ഞു മാത്രമേ അറേബ്യൻ രാജ്യങ്ങളിൽ ലോകകപ്പ് ഉണ്ടാവുകയുള്ളൂ, ചേട്ടൻ ഒരു വീഡിയോ സോങ് ചെയ്യണം, മലപ്പുറത്തെ മുൻനിർത്തിയായിരിക്കണം അതിന്റെ കണ്ടന്റ്. അതിന്റെ ഒരു ഏകദേശം രൂപം ഞാൻ പറഞ്ഞു കൊടുത്തു. വടക്കൻ മലബാറിൽ, മലപ്പുറം എന്ന് പറയുന്ന സ്ഥലം, ലോകത്തിൽ ഏറ്റവും കൂടുതൽ ഫുട്ബോളിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ്... അവരെ മുന്നിൽ നിർത്തി ആയിരിക്കണം ഈ വീഡിയോ ഗാനം സമർപ്പിക്കേണ്ടത്. അദ്ദേഹത്തിന് എന്റെ കോൺസെപ്റ്റ് ഇഷ്ടപ്പെട്ടു. എനിക്ക് shakehand തന്നു. ഫോൺ മൈക്കിലിട്ട് ടി കെ രാജീവ് കുമാറിനെ വിളിക്കുന്നു. അദ്ദേഹത്തിന് ഈ ഐഡിയ ഇഷ്ടപ്പെട്ടു. ആ ഒരു സമയത്ത് ഖത്തർ -ഫീഫയുമായി ചേർന്ന് ഒരുക്കിയ ഗാനം പുറത്തു വന്നിരുന്നു. ആ ഗാനത്തിന് ഒരു ഫുട്ബോളിന്റെ ഒരു ലോകമാന "വൈബ്" ഉണ്ടായിരുന്നില്ല എന്നും ഞാൻ അഭിപ്രായപ്പെടുന്നു, മോഹൻലാൽ തന്നെ ആ പ്രോജക്ട് കമ്മീഷൻ ചെയ്യുവാൻ തീരുമാനിക്കുന്നു. അവിടെവച്ച്, മൂന്നുദിവസം കഴിഞ്ഞ് എന്നെ വീണ്ടും വിളിക്കുന്നു. മ്യൂസിക്കിന്റെ ഒരു സ്ക്രാച്ച് ഉണ്ടാക്കിയിട്ടുണ്ട് നമുക്ക് ഒരുമിച്ചിരുന്ന് കേൾക്കാം, സത്യം പറയാം എനിക്ക് മ്യൂസിക്കിനെയും, സിനിമയെപ്പറ്റി ഒരു കുന്തവും അറിയത്തില്ല, ഞാൻ പറഞ്ഞു എനിക്ക് എന്റേതായ രീതിയിൽ റിസർച്ച് ചെയ്യുവാൻ പറ്റും മലപ്പുറത്തൊക്കെ പോയി അവിടെ ഉള്ളവരുമായി സംസാരിച്ച്, ഞാൻ അതിന്റെ തിരക്കിൽ ആയി. മലപ്പുറത്ത് പോയി കുറച്ച് കാര്യങ്ങളൊക്കെ മനസ്സിലാക്കി, മോഹൻലാലിനെയും, രാജീവിനെയും അറിയിക്കുന്നു...!
വരികൾ കോർത്തിണക്കി, മ്യൂസിക് തയ്യാറായി, song എന്നെ കേൾപ്പിക്കുന്നു, ലാലേട്ടൻ തന്നെ പാടി... സംഭവം അടിപൊളി.
ഇന്നലെ ലാലേട്ടൻ എന്നെ വിളിച്ചു, ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്റ്റുഡിയോയിൽ വരണം, വീഡിയോ സോങ് തയ്യാറായി. നമ്മൾ ഒരുമിച്ചിരുന്ന് കാണും. കലൂരിലുള്ള സ്റ്റുഡിയോയിൽ പോയി ഞങ്ങൾ രണ്ടുപ്രാവശ്യം അത് ബിഗ് സ്ക്രീനിൽ കണ്ടു, ത്രസിപ്പിക്കുന്ന മ്യൂസിക് അതിലും ഉപരിയായി ലാലേട്ടന്റെ അഭിനയവും, ശബ്ദവും, പാട്ടും ... അതുപോലെ വീഡിയോ മൂന്നോളം ഭാഷകളിൽ... മലയാളത്തിലാണ് ഗാനം, അറബിക്, ഇംഗ്ലീഷ് ഭാഷകൾ സബ്ടൈറ്റിൽ ആയിട്ട് കൊടുത്തിട്ടുണ്ട്. ഉറപ്പായിട്ടും ഗ്ലോബൽ ഹിറ്റാണ്... ഈ മാസം 30 ആം തീയതി ഖത്തറിൽ വച്ചാണ് ഇതിന്റെ പബ്ലിക് റിലീസ്...


NB- അതിന്റെ കൂടെ തന്നെ ഞാൻ ലാലേട്ടനോട് പറഞ്ഞു, മലപ്പുറത്ത് അരീക്കോട് അവിടെ താങ്കളുടെ നേതൃത്വത്തിൽ ഒരു ഫുട്ബോൾ അക്കാദമി ഉണ്ടാക്കണം (world class) അടുത്ത പത്ത് വർഷം കഴിയുമ്പോൾ ഇന്ത്യയ്ക്ക് വേൾഡ് കപ്പിൽ കളിക്കുവാനുള്ള യോഗ്യത, ഈ അക്കാദമിയിൽ നിന്നും ഉണ്ടാകും, അതും അദ്ദേഹം സമ്മതിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News