Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇ മാസ്ക് അഴിക്കുന്നു,ചിലയിടങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു

September 22, 2021

September 22, 2021

ദുബായ്: യുഎഇയിലെ ചില പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന നീക്കി. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലെങ്കിലും ആളുകള്‍ 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്ബോള്‍ യുഎഇയില്‍ താമസിക്കുന്നവര്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ഒരേ വീട്ടിലെ അംഗങ്ങള്‍ അവരുടെ സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്ബോള്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന് അധികൃതര്‍ അറിയിച്ചു. നീന്തല്‍ക്കുളത്തില്‍ പോകുന്നവര്‍ക്കും ബീച്ചില്‍ പോകുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമല്ല. സലൂണുകളിലും ബ്യൂട്ടി പാര്‍ലറുകളിലും മെഡിക്കല്‍ സെന്ററുകളിലും തനിച്ചാണെങ്കില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലൊഴികെ മറ്റെല്ലായിടത്തും മാസ്‌ക് നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.


Latest Related News