Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഗതാഗത നിയമലംഘന പിഴ 50 ശതമാനം ഇളവോടെ മാര്‍ച്ച് 31 വരെ അടയ്ക്കാമെന്ന് ഷാര്‍ജ ഗതാഗത വകുപ്പ്

March 28, 2023

March 28, 2023

ന്യൂസ്‌റൂം ബ്യൂറോ
ഷാര്‍ജ: ഗതാഗത നിയമലംഘന പിഴ 50 ശതമാനം ഇളവോടെ ഈ മാസം 31 വരെ അടക്കാമെന്ന് ഷാര്‍ജ ഗതാഗത വകുപ്പ്. ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍ക്കാണ് പിഴയില്‍ ഇളവ് ലഭിക്കുക.

സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന വിധം വാഹനമോടിച്ച കേസില്‍ ഉള്‍പ്പെട്ടവര്‍, പൊതു-സ്വകാര്യ സ്വത്തുകള്‍ക്ക് നാശമുണ്ടാക്കിയവര്‍, ലഹരി ഉപയോഗിച്ച് വാഹനമോടിച്ചവര്‍, നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനം ഉപയോഗിച്ചവര്‍, മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിച്ചവര്‍, അനുമതിയില്ലാതെ വാഹനത്തിന്റെ എന്‍ജിനടക്കമുള്ളവയില്‍ മാറ്റം വരുത്തിയവര്‍, വാഹനാപകടം മരണ കാരണമായിട്ടുണ്ടെങ്കില്‍ ആ അപകടത്തിന് കാരണമായവര്‍ എന്നിവര്‍ക്ക് വിഴയില്‍ ഇളവ് ലഭിക്കുന്നതല്ല.

പഴയ പിഴ അടച്ച് ഫയല്‍ കുറ്റമറ്റതാക്കാനാണ് ഇളവെന്ന് ഷാര്‍ജ പൊലീസ് പട്രോളിങ് വിഭാഗം ഡയറക്ടര്‍ ലഫ്.കേണല്‍ മുഹമ്മദ് അല്‍ നഖ്ബി അറിയിച്ചു. അടുത്ത രണ്ടു മാസം 35 ശതമാനം ഇളവില്‍ പിഴ അടക്കാവുന്നതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പിഴ അടയ്ക്കുന്നവര്‍ക്ക് 25 ശതമാനം ഇളവ് ലഭിക്കും. അതിനുശേഷം പിഴ അടക്കുന്നവര്‍ മുഴുവന്‍ തുകയും അടക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക 
https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News