Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം,23 മൃതദേഹങ്ങൾ കണ്ടെടുത്തു

February 06, 2023

February 06, 2023

ന്യൂസ് ഏജൻസി
ഇസ്താംബൂൾ: തുർക്കിയയിൽ വൻ ഭൂചലനം.നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ട്.തുടർചലനം അനുഭവപ്പെട്ട സിറിയയിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. തുർക്കിയിൽ റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. തകർന്നുവീണ കെട്ടിടങ്ങൾക്കടിയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ഇതുവരെ 23 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.സിറിയയിൽ 13 പേർ മരിച്ചതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

പ്രാദേശിക സമയം പുലർച്ചെ 4.17-നാണ്  ഭൂചലനം അനുഭവപ്പെട്ടത്. തെക്കുകിഴക്കൻ നഗരമായ ഗാസിയൻതപിലാണ് ഭൂചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനം ഏകദേശം 45 സെക്കന്റുകളോളം നീണ്ടുനിന്നതായാണ് റിപ്പോർട്ട്.

അയൽരാജ്യമായ ലെബെനോനിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News