Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ കാൻസർ സെന്റർ നടി മഞ്ജുവാര്യർ സന്ദർശിച്ചു

September 18, 2022

September 18, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഇന്ത്യൻ കോഫീ ഹൗസിന്റെ ഉൽഘാടനത്തിനായി ദോഹയിലെത്തിയ നടി മഞ്ജുവാര്യർ ഹമദ് ആശുപത്രിക്ക് കീഴിലെ ഖത്തർ കാൻസർ സെന്റർ സന്ദർശിച്ചു.ഖത്തറിലെ വനിതാ ശാക്തീകരണ കൂട്ടായ്മയായ 'മുസാവ'അംഗങ്ങൾക്കൊപ്പമാണ് നടി കാൻസർ സെന്ററിൽ എത്തിയത്.

നാട്ടിലെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന മഞ്ജുവാര്യർ ആശുപത്രി സന്ദർശിക്കാനും അവിടുത്തെ സൗകര്യങ്ങൾ നേരിൽ കാണാനും താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കാൻ ഇന്റർനാഷണൽ&മൈക്രൊഹെൽത്ത് ലാബ് സിഇഒ ഡോ.സി.കെ നൗഷാദ് അതിനുള്ള അവസരം ഒരുക്കുകയായിരുന്നു.

ഹമദ് ആശുപത്രിക്ക് കീഴിലെ ആതുരസേവന സംവിധാനങ്ങളും സൗകര്യങ്ങളും മാതൃകാപരമാണെന്ന് മഞ്ജുവാര്യർ അഭിപ്രായപ്പെട്ടു.ആശുപത്രിയിൽ ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന മലയാളി ജീവനക്കാരെ അവർ പ്രത്യേകം അഭിനന്ദിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News