Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
മൂത്രത്തിൽ ലഹരിയുടെ സാന്നിധ്യം,നാട്ടിൽ നിന്നെത്തിയ മലയാളി യുവാവ് അബുദാബിയിൽ ജയിലിലായി

June 23, 2023

June 23, 2023

ന്യൂസ്‌റൂം ബ്യുറോ
അബുദാബി :നാട്ടിൽ നിന്നും ലഹരി ഉപയോഗിച്ച് അബുദാബിയിൽ എത്തിയ യുവാവ് ജയിലിലായതായി റിപ്പോർട്ട്.സന്ദർശക വീസയിൽ ഈ മാസം 3ന് എത്തിയ എറണാകുളം സ്വദേശിയാണ് പിടിക്കപ്പെട്ടത്.

യുഎഇയിലെത്തി മൂന്നാം ദിവസം തലകറങ്ങി വീണ 19 വയസ്സുകാരനെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയത്. ചികിത്സയ്ക്കുശേഷം കസ്റ്റഡിയിൽ എടുത്ത യുവാവിനെ അൽ വത്ബ ജയിലിലേക്കു മാറ്റി. യുഎഇയിൽ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് യുവാവ് വാദിച്ചെങ്കിലും മൂത്രപരിശോധനയിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയതാണ് വിനയായതെന്ന് സാമൂഹിക പ്രവർത്തകൻ അമീർ കല്ലമ്പലം പറഞ്ഞു.

നാട്ടിൽ വച്ച് ലഹരി ഉപയോഗിച്ചാലും വിദേശ രാജ്യത്തെ നിയമമനുസരിച്ച് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നത് ജോലി തേടിപ്പോകുന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലഹരിയുടെ സ്വഭാവമനുസരിച്ച് 3 മുതൽ 28 ദിവസം വരെ ശരീരത്തിൽ സാന്നിധ്യമുണ്ടാകാറുണ്ട്. യുഎഇയിൽ പിടിയിലായാൽ 1 മുതൽ 5 വർഷം വരെ തടവും പിഴയും ലഭിക്കും. ലഹരി മരുന്ന് കച്ചവടക്കാരെ 25 വർഷത്തെ തടവിനുശേഷം നാടുകടത്തും.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക് https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക


Latest Related News