Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
മലയാളികളെ ചിരിപ്പിച്ച് കൊല്ലും,യു.എ.ഇ ക്രിക്കറ്റ് ടീമിന്റെ 'തനിമലയാളം' കേട്ടാൽ നിങ്ങളും ചിരിക്കും

October 21, 2022

October 21, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 
ദുബായ് : മലയാളി അങ്ങനെയാണ്.എത്രവലിയ അന്താരാഷ്ട്ര വേദിയായാലും തക്കം കിട്ടുമ്പോൾ തനി മലയാളം പുറത്തെടുക്കും.

 ഓസ്ട്രേലിയയിലെ ഗീലോങ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന യുഎഇ- നമീബിയ മത്സരത്തിനിടെ കേട്ട മലയാളമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നത്.

ട്വന്‍റി 20 ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരമായിരുന്നു വേദി. കളിയുടെ തന്ത്രങ്ങൾ മലയാളത്തിൽ പങ്കുവെച്ചത് യുഎഇ ടീമിലെ മലയാളി താരങ്ങളായ റിസ്വാൻ റൗഫും ബേസിൽ ഹമീദുമാണ്. സ്റ്റമ്പിലെ മൈക്കിലൂടെ ലോകം മുഴുവൻ കേട്ട ഇവരുടെ മലയാളം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നമീബിയയെ കീഴടക്കിയ മികച്ച കൂട്ടുകെട്ടിനിടെയാണ് വൈറലായ സംഭവം.

ടീം സ്കോർ 119ൽ നിൽക്കെ ക്രീസിലുണ്ടായിരുന്ന ബേസിലിന് മറുവശത്തുനിന്ന് നായകൻ റിസ്വാനാണ് മലയാളത്തിൽ നിർദേശം നൽകിയത്. ഫീൽഡർമാർ ഓഫ് സൈഡിലാണെന്നും സ്റ്റമ്പിൽ എറിയാൻ സാധ്യത കുറവാണെന്നുമായിരുന്നു നായകന്‍റെ നിർദേശം. 'അതെയതെ' എന്ന് ബാസിൽ മറുപടി നൽകുന്നതും കേൾക്കാം. മത്സരം ജയിച്ചശേഷം വിജയാഹ്ളാദ  പ്രകടനത്തിനിടെ 'ഇനി സമാധാനമായി പോകാം' എന്ന് ഇരുവരും കെട്ടിപ്പിടിച്ച് പറയുന്നതും കേൾക്കാം.

റിസ്വാന്‍റെയും ബേസിലിന്‍റെയും കൂട്ടുകെട്ടാണ് യുഎഇക്ക് ഈ ലോകകപ്പിലെ ആദ്യ വിജയമൊരുക്കിയത്. 16 ഓവറിൽ 113ന് മൂന്ന് എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു ഇരുവരും ഒരുമിച്ചത്. 29 പന്തിൽ മൂന്ന് ബൗണ്ടറിയും ഒരു സിക്സും അടക്കം 43 റൺസെടുത്ത റിസ്വാനും 14 പന്തിൽ രണ്ടു ഫോറും രണ്ട് സിക്സും പറത്തിയ ബേസിലും ചേർന്ന് ടീമിനെ പൊരുതാനുള്ള സ്കോറിൽ (148) എത്തിക്കുകയായിരുന്നു.
(വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
മറ്റൊരു മലയാളി താരമായ അലിഷാൻ ഷറഫു 4 റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിൽ നമീബിയ 141 റൺസിൽ ഒതുങ്ങിയതോടെ യുഎഇക്ക് ഏഴ് റൺസ് ജയം സ്വന്തമായി. ആദ്യ മത്സരത്തിൽ നെതർലൻഡിനോട് അവസാന ഓവറിൽ പരാജയപ്പെട്ടിരുന്നില്ലെങ്കിൽ യുഎഇക്ക് സൂപ്പർ 12ലേക്ക് യോഗ്യത നേടാൻ കഴിയുമായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News