Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ നിന്നും ബഹ്റൈനിലേക്ക് പോയ വാഹനം അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശി മരിച്ചു,ഒരാൾ അത്യാസന്ന നിലയിൽ

June 28, 2023

June 28, 2023

അൻവർ പാലേരി 

ദോഹ : പെരുന്നാൾ അവധി ആഘോഷിക്കാൻ ഖത്തറിൽ നിന്നും ബഹ്റൈനിലേക്ക് പോയ വാഹനം അപകടത്തിൽ പെട്ട് മലയാളി മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്‌കുമാർ അർജുൻ(34)ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ കോട്ടയം മണ്ണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി(41)  ഹഫൂഫിലെ അൽ മന ആശുപത്രിയിൽ അത്യാസന്ന നിലയിലാണ്.വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

ഖത്തറിൽ നിന്നും അവധി ദിനങ്ങൾ ആഘോഷിക്കാൻ ബഹ്റൈനിലേക്ക് പോകുന്നതിനിടെ ഖത്തറിൽ നിന്നും 50 കിലോമീറ്റർ അകലെ സൗദിയിലാണ് വാഹനം അപകടത്തിൽ പെട്ടത്.നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.മനോജ് അർജുൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.ഇവർ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മനോജ് അർജുന്റെ മൃതദേഹം കിംഗ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News