Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കളിവീര്യം കാത്ത് ആരാധകർ,ഇന്ന് മെസ്സി എന്തുചെയ്താലും ലോക റെക്കോര്ഡാവും

December 13, 2022

December 13, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പിലെ ആദ്യ സെമിഫൈനലിന് ഇന്ന് പന്തുരുളുമ്പോൾ എല്ലാ കണ്ണുകളും മെസ്സിയിലാണ്.മെസ്സിയുടെ കരിയറിൽ ഒട്ടേറെ റെക്കോർഡ് നേട്ടങ്ങൾക്ക് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

സെമി ഫൈനലിന് ക്രൊയേഷ്യക്കെതിരെ ഇറങ്ങുമ്പോൾ  ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് മെസ്സിക്ക് സ്വന്തമാകും.അഞ്ച് ലോകകപ്പ് കളിച്ച ഏക അർജന്‍റൈൻ താരം തുടങ്ങിയ അനേകം റെക്കോർഡുകൾ ഇപ്പോൾ തന്നെ താരം പേരിലെഴുതിയിട്ടുണ്ട്. ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തോടെ മെസിയുടെ ആകെ ലോകകപ്പ് മത്സരങ്ങൾ 25ആകും.

ജർമ്മനിയുടെ ഇതിഹാസ താരം ലോതർ മത്തേയൂസിനൊപ്പമെത്താനും മെസിക്ക് സാധിക്കും. അർജന്‍റീനയ്ക്കായി ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന ബാറ്റിയുടെ റെക്കോർഡ് മറികടക്കാൻ മെസിക്ക് വേണ്ടത് ഒരേയൊരു ഗോൾ മാത്രമാണ്. പത്ത് ഗോളുകളാണ് ഇരുവർക്കുമുള്ളത്. ഒരു ഗോളിന് കൂടി അടിപ്പിച്ചാൽ അസിസ്റ്റുമായി മറഡോണയുടെ റെക്കോഡിനൊപ്പവുമെത്താം മെസിക്ക്. ഖത്തറിൽ രണ്ട് അസിസ്റ്റുകളാണ് മെസിയുടെ സമ്പാദ്യം.  ഫൈനൽ കളിച്ചാണ് അർജന്‍റീന ഖത്തർ വിടുന്നതെങ്കിൽ ഏറ്റവുമധികം ലോകകപ്പ് കളിച്ച താരമെന്ന റെക്കോർഡും മെസിക്ക് ഒറ്റയ്ക്ക് സ്വന്തമാക്കാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News