Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെത്തുന്ന തൊഴിലന്വേഷകർക്ക് സൗജന്യ ടാക്സി സേവനവുമായി എറണാകുളം മലയാറ്റൂർ സ്വദേശി

September 21, 2021

September 21, 2021

ദോഹ: ഖത്തറില്‍ തൊഴില്‍ തേടുന്നവര്‍ക്ക് സൗജന്യ ടാക്‌സി സര്‍വീസ് ഒരുക്കി മലയാളി യുവാവ്. തൊഴില്‍ അന്വേഷകരില്‍ സാമ്ബത്തിക ബുദ്ധിമുട്ടു മൂലം ടാക്‌സി വിളിക്കാന്‍ പണമില്ലാതെ നടന്നും ബസിലും തൊഴില്‍ തേടി ഓഫിസുകള്‍ കയറിയിറങ്ങുന്നവര്‍ക്കാണ് ടാക്‌സിക്കായി സഹായ വാഗ്ദാനം. ഖത്തര്‍ പ്രവാസിയായ എറണാകുളം മലയാറ്റൂര്‍ സ്വദേശി ലിന്റോ തോമസാണ് സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്.

കയ്യില്‍ പണമില്ലാത്തതു കൊണ്ട് ജോലി തേടി പുറത്തു പോകാന്‍ കഴിയാതെ വിഷമിക്കുന്നവരെ തൊഴില്‍ അന്വേഷണത്തിനായി  ലിന്റോ തന്റെ കാറില്‍ കൃത്യമായി സ്ഥലത്തെത്തിക്കും. ഒരു റിയാല്‍ പോലും വാങ്ങാതെ തികച്ചും സൗജന്യമായി തന്നെ ലിന്റോയുടെ കാര്‍ സേവനം ലഭിക്കും.ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിൽ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ലിന്റോ തന്റെ ജോലിക്കിടയിലെ ഒഴിവുസമയങ്ങളാണ്  മറ്റുള്ളവരെ സഹായിക്കാനായി  ഉപയോഗിക്കുന്നത്. +974 7019 0426 എന്ന നമ്ബറില്‍ ലിന്റോയുടെ സേവനം തേടാം.


Latest Related News