Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഫാൻസ്‌ ജെഴ്‌സികൾക്ക് ഖത്തർ വിപണിയിൽ ക്ഷാമം,ആരാധകർ നെട്ടോട്ടമോടുന്നതായി റിപ്പോർട്ട്

November 03, 2022

November 03, 2022

അൻവർ പാലേരി  

ദോഹ : ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന 32 ടീമുകളും തങ്ങളുടെ ഔദ്യോഗിക ജെഴ്‌സികൾ ഇതിനോടകം വെളിപ്പെടുത്തിയെങ്കിലും ഖത്തർ വിപണിയിൽ ആവശ്യത്തിന് ലഭിക്കാനില്ലെന്ന് റിപ്പോർട്ട്.

ലോകകപ്പിനായി തങ്ങളുടെ ടീമുകൾ ഖത്തറിലേക്ക് വരാനിരിക്കെ അംഗീകൃത ഏജൻസികളും സ്പോർട്സ് വെയർ നിർമാതാക്കളും ടീം ജെഴ്‌സികൾ ആവശ്യത്തിന് വിപണിയിൽ എത്തിക്കുന്നില്ലെന്നാണ് ആരാധകരുടെ പരാതി.ഇക്കാര്യത്തിലുള്ള സംശയങ്ങളും അമർഷവും പ്രകടിപ്പിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്..വരും ദിവസങ്ങളിൽ തന്നെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ടീമുകളുടെ ജെഴ്‌സികൾ വിപണിയിൽ ആവശ്യത്തിന് ലഭ്യമാകുമെന്നും പലരും പ്രതീക്ഷിക്കുന്നു.

അതേസമയം,ലോകകപ്പ് ഉത്പന്നങ്ങളുടെ വിതരണാവകാശമുള്ള സ്പോർട്സ് കോർണറിൽ ജെഴ്‌സികൾ ലഭ്യമാണെന്ന് മാനേജ്‌മെന്റ് ന്യൂസ്‌റൂമിനോട് പറഞ്ഞു. എന്നാൽ സഫാരി മാൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ കൂടുതലായി ആശ്രയിക്കുന്ന ഹൈപ്പർ മാർക്കറ്റുകളിൽ വിവിധ ടീമുകളുടെ ജെഴ്‌സികൾ ലഭ്യമാണെങ്കിലും ഖത്തർ ലോകകപ്പിനായുള്ള ഏറ്റവും പുതിയ ജെഴ്‌സികൾ ലഭ്യമല്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ലോകകപ്പ് മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ എല്ലാ ടീമുകളുടെയും പല വലുപ്പത്തിലും സൈസിലുമുള്ള ജെഴ്‌സികൾ വിപണിയിൽ ആവശ്യത്തിന് ലഭ്യമാക്കേണ്ടതുണ്ട്.തങ്ങൾ പിന്തുണക്കുന്ന ടീമിന്റെ ജേഴ്സിയണിഞ്ഞു ഗാലറികളിൽ ടീമിന് ആവേശം പകരാൻ എന്ത് വിലകൊടുത്തും ഇവ സ്വന്തമാക്കാൻ ആരാധകർ തയാറാണ്.

ദോഹയിൽ ആൽമീര,ഫുട്‍ലോക്കർ,ഗോ സ്‌പോർട്,നൈക്,പ്യൂമ,സ്പോർട്സ് കോർണർ,ഹമദ് വിമാനത്താവളത്തിലെ ക്യൂ.എഫ്.എ സ്റ്റോഴ്‌സ്എന്നിവിടങ്ങളിലാണ് ഖത്തർ ലോകകപ്പ് ജേഴ്‌സികൾ ലഭ്യമാവുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News