Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ക്യാർ ചുഴലിക്കൊടുങ്കാറ്റ്,കൽബയിൽ 20 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

October 31, 2019

October 31, 2019

ഷാർജ : ക്യാർ ചുഴലിക്കാറ്റിനെ തുടർന്ന് യു.എ.ഇയിലെ കൽബയിൽ 20 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.കൽബയിലെ അൽ ബർദി പ്രദേശത്താണ് ശക്തമായ മഴയെ തുടർന്ന് കുടുംബങ്ങളെ ഹോട്ടലിലേക്ക് മാറ്റിപ്പാർപ്പിച്ചത്.ഈ ഭാഗത്തെ വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.ക്യാർ ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ തിരമാലകൾ ഉയർന്നതും കനത്ത മഴയും കാരണം യു.എ.ഇ യുടെ ചില എമിറേറ്റുകളിൽ ജനജീവിത ദുസ്സഹമാക്കിയതായി ഗൾഫ് ന്യൂസ് പത്രം റിപ്പോർട്ട് ചെയ്തു.

ഖദ്ഫ റോഡ്, മെര്‍ബഹ് റോഡ്, അല്‍ മെസല്ലാത്ത് റോഡ്, അല്‍ റാഗില റോഡ്, കല്‍ബ കോര്‍ണിഷ്, അല്‍ നഖീല്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറിയതായതായാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളിലെ ചില ഹോട്ടലുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. റോഡുകളില്‍ നിന്നും ജനവാസ മേഖലകളില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് മാറ്റുന്നതിനായി ടാങ്കറുകള്‍ മറ്റ് സംവിധാനങ്ങളും വിന്യസിച്ചതായി ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടര്‍ എഞ്ചി. മുഹമ്മദ് അല്‍ അഫ്‍ഖം അറിയിച്ചു. കടകളിലും വീടുകളും വെള്ളം കയറാതിരിക്കാന്‍ ബാരിയറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Latest Related News