Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ കുവാഖ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

March 11, 2023

March 11, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്‌മയായ  കുവാഖ് ഹമദ് മെഡിക്കൽ കോർപറേഷൻ,നസീം ഹെൽത്ത് കെയർ, റേഡിയോ സുനോ നെറ്റ്‌വർക്ക് എന്നിവരുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.. ചടങ്ങിൽ ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠൻ വിശിഷ്ടാതിഥിയായിരുന്നു. കുവാഖ് നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

രക്തദാന കമ്മിറ്റി കൺവീനർ അമിത്ത് രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ രക്തദാനത്തിനായി എത്തിയിരുന്നു. ക്യാമ്പിന് കുവാഖ്  പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു ,ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ, റിജിൻ പള്ളിയത്ത്, മനോഹരൻ മയ്യിൽ,  ആനന്ദൻ, രതീഷ് മാത്രാടൻ, അനിൽകുമാർ,  ഗോപാലകൃഷ്‌ണൻ, രാജേഷ് കുന്നുംപുറത്ത്, സൂരജ് രവീന്ദ്രൻ, മുഹമ്മദ് അബ്ദുൾ, ഷഫീഖ് മാങ്കടവ്, രാജേഷ് കരിങ്കൽക്കുഴി, നിഹാസ് കോടിയേരി, ഷമ്മാസ്, രതീശൻ, സഞ്ജയ് രവീന്ദ്രൻ, ദിനേശൻ പാലേരി, ഷമീർ മട്ടന്നൂർ, അഞ്ജലി അനിൽകുമാർ, രാഖി വിനോദ് എന്നിവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News