Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
കുവൈത്തിലും ഇനി മെട്രോ റെയിൽ,പദ്ധതിക്ക് അനുമതി

January 14, 2020

January 14, 2020

കുവൈത്ത് സിറ്റി : കുവൈത്തില്‍ മെട്രോ റെയില്‍ നിര്‍മ്മാണത്തിന് പദ്ധതി ആവിഷ്കരിച്ചു. നഗരപ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരിക്കും മെട്രോ റെയിൽ നിലവിൽ വരിക. രാജ്യത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളും ബിസിനസ് സെന്ററുകളെയും മെട്രോ റെയിൽ വഴി ബന്ധിപ്പിക്കും. 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 68 സ്റ്റേഷനുകളോട് കൂടിയ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഭൂഗർഭ സ്റ്റേഷനുകളും ഉണ്ടാവും. അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക.
ആദ്യഘട്ട നിര്‍മ്മാണം ഉടന്‍ തന്നെ ആരംഭിച്ചേക്കുമെന്നാണ് സൂചന.

ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്‌സ് ആന്‍ഡ് ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നിലവിൽ വരിക. ആദ്യഘട്ടത്തില്‍ കുവൈത്ത്‌ വിമാനത്താവളത്തില്‍ നിന്ന് കുവൈത്ത്‌ സിറ്റിയിലെ ബിസിനസ്, ട്രേഡ്‌ സെന്റർ വരെ ബന്ധിപ്പിക്കും. 50 കിലോമീറ്റര്‍ ആണ് ഈ ഘട്ടത്തിലുള്ളത്. കുവൈത്ത് വിമാനത്താവളത്തോട് ബന്ധിപ്പിക്കുന്ന ഭാഗങ്ങളില്‍ രണ്ട് തുരങ്കങ്ങളും രണ്ട് സ്റ്റേഷനുകളും ഭൂമിക്കടിയില്‍ നിര്‍മ്മിക്കും. ബദഅ മുതല്‍ ഷര്‍ഖ് വരെ മേല്‍പാലത്തിലൂടെയാണ് മെട്രോ റെയില്‍ നിര്‍മ്മിക്കുന്നത്. ആദ്യ ഘട്ട നിര്‍മ്മാണത്തില്‍ 27 സ്‌റ്റേഷനുകളാണുണ്ടാവുക.

ഇതില്‍ ഒൻപതെണ്ണം വാണിജ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ്. സാമ്പത്തിക ലാഭത്തിനപ്പുറം രാജ്യത്തെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഗതാഗത ചെലവുകള്‍ ചുരുക്കുക, ഗതാഗത തടസ്സങ്ങള്‍ കുറക്കുക, വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുക, അന്തരീക്ഷ മലിനീകരണം കുറക്കുക തുടങ്ങിയവയാണ് മെട്രോ പദ്ധതി കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്‌സ് ആന്‍ഡ് ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതർ  വ്യക്തമാക്കി. 2025 ഓടെ പദ്ധതി പോർത്തിയാകും.

ന്യുസ്‌റൂം വാർത്തകൾ ഇനിയും പതിവായി ലഭിക്കാത്തവർ +974 66200 167 എന്ന വാട്സ്ആപ്പ് നമ്പറിൽ വിവരം അറിയിക്കുക 


Latest Related News