Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
കുവൈത്തിൽ ‘സ​ഹേ​ൽ’ ആപ്പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടുവെന്ന വാ​ർ​ത്ത വ്യാജം

April 18, 2024

news_malayalam_sahel_app_updates

April 18, 2024

ന്യൂസ്‌റൂം ഡെസ്ക്

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ളു​ടെ ഏ​കീ​കൃ​ത സ​ർ​ക്കാ​ർ ആ​പ്ലി​ക്കേ​ഷ​നാ​യ ‘സ​ഹേ​ൽ’ ഹാ​ക്ക് ചെ​യ്യ​പ്പെട്ടുവെന്ന വാ​ർ​ത്ത വ്യാജമാണെന്ന് അ​ധി​കൃ​ത​ർ അറിയിച്ചു. ആ​പ്ലി​ക്കേ​ഷ​ന്റെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ച്ച അ​റി​യി​പ്പ് അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി​യു​ടെ (ന​സ​ഹ) പു​തി​യ സേ​വ​നം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന് സ​ഹേ​ൽ ഔ​ദ്യോ​ഗി​ക വ​ക്താ​വ് യൂ​സ​ഫ് കാ​ഥേം വ്യക്തമാക്കി.

ന​സ​ഹയുടെ പു​തി​യ സേ​വ​നം സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് എ​ല്ലാ ഉ​പ​യോ​ക്താ​ക്ക​ളി​ലും എ​ത്തി​യെ​ന്നും ഇ​ത് ചി​ല ആ​പ്ലി​ക്കേ​ഷ​ൻ സേ​വ​ന​ങ്ങ​ളെ മ​ന്ദ​ഗ​തി​യി​ലാ​ക്കാ​ൻ കാ​ര​ണ​മാ​യെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. വി​ശ്വ​സ​നീ​യ​മാ​യ സ്രോ​ത​സ്സു​ക​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ നേ​ടേ​ണ്ട​തിന്റെ ആ​വ​ശ്യ​ക​ത​യും കിം​വ​ദ​ന്തി​ക​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസമയം, സാ​മ്പ​ത്തി​ക ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​യ വ്യ​ക്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങളും സ​ഹേ​ൽ ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തിയതായി കു​വൈ​ത്ത് അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി (ന​സ​ഹ) അറിയിച്ചു. സ​ഹേ​ൽ ആ​പ്പി​ലെ പ്ര​ധാ​ന ഓ​പ്ഷ​നു​ക​ളി​ൽ ഇ​വ കാ​ണാ​മെ​ന്നും, എ​ന്നാ​ൽ സാ​മ്പ​ത്തി​ക വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​രാ​യ ആ​ളു​ക​ൾ​ക്ക് മാ​ത്ര​മേ ഈ ​ഡേ​റ്റ കാ​ണി​ക്കൂ​വെ​ന്നും യൂ​സിഫ് കാ​ഥം വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News