April 18, 2024
April 18, 2024
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ യൂണിഫോം ധരിച്ച് വൈദ്യുതി മന്ത്രാലയത്തിൽ നിന്ന് ചെമ്പ് കേബിളുകൾ മോഷ്ടിച്ച നാല് പ്രവാസികൾ അറസ്റ്റിലായി. സുറ പോലീസ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ചോദ്യം ചെയ്യലിൽ, തങ്ങൾ വ്യാജ യൂണിഫോം ധരിക്കുകയും, വൈദ്യുതി മന്ത്രാലയത്തിൽ നിന്ന് ചെമ്പ് കേബിൾ മോഷ്ടിക്കാൻ അവിടെയുള്ള തൊഴിലാളികളെപ്പോലെ ആൾമാറാട്ടം നടത്തുകയും ചെയ്തുവെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങൾ മറ്റൊരു പ്രവാസിക്ക് 1000 ദിനാറിന് വിൽക്കുകയും ചെയ്തു. പ്രതികളിൽ നിന്ന് മോഷ്ടിച്ച വസ്തുക്കളും മോഷണത്തിനും വെട്ടിപ്പിനും ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തി. വിൽപ്പന നടത്തിയ ഏകദേശം 60,000 ദിനാർ വിലയുള്ള ചെമ്പ് കേബിളുകളും അധികൃതർ കണ്ടെടുത്തിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F