Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഇഫ്താർ മീറ്റും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

April 13, 2023

April 13, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം അംഗങ്ങൾക്കായി വനിതാ വിഭാഗവും, പി.ആർ ടീമും യൂത്ത് ക്ലബും സംയുക്ക്തമായി നടത്തിയ ഇഫ്താർ മീറ്റും ആദരിക്കൽ ചടങ്ങും  ഫോറം പ്രവർത്തകരുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.  

ജനറൽ സെക്രട്ടറി റഫീഖ് സി.കെ സ്വാഗതം പറഞ്ഞു.കൊടിയത്തൂരിന്റെ അയൽ നാട്ടുകാരും ഖത്തർ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള അപെക്സ് ബോഡിയായ ഇന്ത്യൻ സ്പോർട്ട്സ് സെന്റർ പ്രസിഡന്റുമായ ഇ.പി അബ്ദുറഹ്മാനെ ഫോറം മുൻ പ്രസിഡന്റ് അസീസ് പുതിയോട്ടിലും, ഇന്ത്യൻ സ്പോർട്ട്സ് സെന്റർ  അഡ്വൈസറി കമ്മിറ്റി അംഗം കെ.സി അബ്ദുലത്തീഫിനെ ഫോറം രക്ഷാധികാരി കാവിൽ അബ്ദുറഹിമാനും ആദരിച്ചു.

ഫോബ്സ് മിഡിലിസ്റ്റ് 2023 പട്ടികയിലെ ഹെൽത്ത് പ്രൊഫഷണൽസുകളിൽ ഉൾപെട്ട നസീം ഹെൽത്ത് കെയർ, 33ഹോൾഡിംഗ് എന്നിവയുടെ സാരഥി മിയാൻദാദ് വി.പിക്കുള്ള ഉപഹാരം ഫോറം പ്രസിഡന്റ് അബ്ദുള്ള യാസീൻ,അമീൻ എം.എ എന്നിവർ ചേർന്ന് കൈമാറി.

കൊടിയത്തൂർ പാലിയേറ്റീവ് അസോസിയേഷൻ പ്രസിഡന്റ് നൗഫൽ കട്ടയാട്ട്,  പന്നിക്കോട് അസോസിയേഷൻ പ്രസിഡന്റ് സിറാജ്, ചെറുവാടി വെൽഫെയർ അസോസിയേഷൻ പ്രതിനിധി റഷീദ് കുട്ടു എന്നിവർ സംബന്ധിച്ചു. ഐ.സി.ബി.എഫ്  ബീമാ ദമാൻ ലൈഫ് ഇൻഷുറൻസിനെ പറ്റി അമീറലി ചടങ്ങിൽ  വിശദീകരിച്ചു.

മനാഫ് എം.കെ, ഷഫീഖ് വി.വി , പ്രിജിത്ത്, അമീൻ പി.വി, മുജീബ് എ.എം, ഇ.എ നാസർ, മുജീബ് നാറഞ്ചലത്ത്, തുഫൈൽ, അമീൻ ചാലകൽ, മുജീബ് എ.എം , കൈസ്, ഷാക്കിർ എ.എം, ഷെരീഫ് കുറ്റിയോട്ട് , ബാക്കിർ, ആഷിഖലി , മജീദ് കൊളായി തുടങ്ങിയവർ നേതൃത്വം നൽകി. അനീസ് കലങ്ങോട്ട് നന്ദി പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News