Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മാൾ ഓഫ് ഖത്തറിൽ പുക ഉയർന്നു,ജീവനക്കാരെ ഒഴിപ്പിച്ചു

September 09, 2021

September 09, 2021

ദോഹ : മാൾ ഓഫ് ഖത്തറിലെ റെസ്റ്റോറന്റുകളിൽ ഒന്നിന്റെ അടുക്കളയിൽ നിന്നും പുക ഉയരുന്നതായി  കണ്ടെത്തിയതിനാൽ മാളിലെ കടയുടമകളെ ഒഴിപ്പിച്ചു. മുൻകരുതലിന്റെ ഭാഗമായി ആണ് നടപടിയെന്നും ആർക്കും ഒരപകടവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി.

ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്നും, പരിഭ്രമിക്കേണ്ടതില്ലെന്നും മന്ത്രലായം വ്യക്തമാക്കിയിട്ടുണ്ട്. ഏത് റെസ്റ്റോറന്റിന്റെ അടുക്കളയിൽ നിന്നാണ് പുക ഉയർന്നത് തുടങ്ങിയ വിവരങ്ങൾ വ്യക്തമായിട്ടില്ല.


Latest Related News